കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി യു കെയിലെ ഓ ഐ സി സി നേതാക്കൾ കൂടിക്കാഴ്ച നടത്തി. നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് തിരുവനന്തപുരത്ത് വച്ച് നടന്ന  കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

13/01/25

മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഒഐസിസി യുകെയുടെ പ്രവർത്തന പുരോഗതി എഐസിസി സെക്രട്ടറിക്ക് ഷൈനു ക്ലെയർ മാത്യൂസ് വിശദീകരിച്ചു. സംഘടനയുടെ മൂന്നു മാസത്തെ  പ്രവർത്തന റിപ്പോർട്ട്‌ നേതാക്കൾ ദീപാ ദാസ് മുൻഷിക്ക് കൈമാറി. ഇതാദ്യമായാണ് ഒഐസിസിയുടെ പ്രവർത്തന വിശദാംശങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട്‌ എഐസിസി നേതൃത്വത്തിന് ലഭിച്ചിരിക്കുന്നതെന്നും തികച്ചും അഭിനന്ദനാർഹമാണെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.  ഒഐസിസി യുകെയുടെ പുതിയ നാഷനൽ കമ്മിറ്റി ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും അടുത്ത മൂന്ന് മാസത്തെ പ്രവർത്തന രൂപരേഖയും അടങ്ങുന്ന വിശദമായ റിപ്പോർട്ടാണ് എഐസിസി സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് ഒഐസിസി (യുകെ) സംഘം കൈമാറിയത്.
ഒഐസിസി യുകെയുടെ കഴിഞ്ഞ മൂന്ന് മാസക്കാലത്തെ ഓരോ പ്രവർത്തനവും വിശദീകരിച്ച ചർച്ചയിൽ, കേരളത്തിലെ സമകാലിക രാഷ്ട്രീയവും ചർച്ചാ വിഷയമായി. ഒഐസിസി യുകെയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ അഭിനന്ദിച്ച ദീപാ ദാസ് മുൻഷി, തുടർ പ്രവർത്തനങ്ങൾക്ക് ആശംസകളും നേർന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu