അത്‌ലറ്റിക്‌സിൽ പാടേ മങ്ങിയ കേരളത്തിന് ദേശീയ ഗെയിംസിന്റെ 15–-ാംദിനം ജിംനാസ്‌റ്റിക്‌സിലൂടെ ഉയിർപ്പ്. മെയ്‌വഴക്കത്തിൽ നേടിയത് മൂന്ന് വെള്ളിയും ഒരു വെങ്കലവും.
-------------------aud------------------------------
മത്സരിച്ച അഞ്ചിനങ്ങളിൽ നാലിലും മെഡൽ.
ഇതുൾപ്പെടെ 15–-ാംദിനം കേരളത്തിന് നാല് വെള്ളിയും മൂന്ന് വെങ്കലവുമായി. നെറ്റ്‌ബോൾ ഫാസ്‌റ്റ് ഫൈവ്‌സിലാണ് ഒരു വെള്ളി. അത്‌ലറ്റിക്‌സിൽ ഒരു വെങ്കലം. ജൂഡോയിലും ഒരു വെങ്കലം വന്നു.
ജിംനാസ്‌റ്റിക്‌സിൽ അക്രോബാറ്റിക്‌സ് മിക്‌സഡ് ടീം ഇനത്തിൽ ഫസൽ ഇംതിയാസ്, പാർവതി ബി നായർ സഖ്യം വെള്ളി നേടി. പുരുഷ ടീം ഇനത്തിൽ കെ മുഹമ്മദ് അജ്‌മൽ, പി കെ മുഹമ്മദ് സഫാൻ, എം പി സാത്വിക്, പി എസ് ഷിറിൽ റുമാൻ എന്നിവർക്കും വെള്ളിയുണ്ട്. പുരുഷ ട്രംപോളിൻ വിഭാഗത്തിൽ മനു മുരളിക്ക് വെള്ളി കിട്ടി. വനിതാ ടീം ഇനത്തിൽ ലക്ഷ്‌മി ബി നായർ–-പൗർണമി ഋഷികുമാർ സഖ്യം വെങ്കലം സ്വന്തമാക്കി.
വനിതാ ജൂഡോ 70 കിലോയിൽ വി എസ് ദേവികൃഷ്‌ണയ്‌ക്കാണ് വെങ്കലം. നെറ്റ്‌ബോൾ ഫാസ്‌റ്റ് ഫൈവ്‌സിൽ കേരളം ഫൈനലിൽ ഹരിയാനയോട് തോറ്റു
© Copyright 2024. All Rights Reserved