യുവാക്കൾക്ക് കേരളത്തിൽ അക്രമത്തിന് പരിശീലനം നൽകുന്നു. മുതിർന്ന നേതാക്കൾ ഇതിന് കൂട്ടുനിൽക്കുകയാണ്. ടി.പി ചന്ദ്രശേഖരൻ വധക്കേസ് ഇതിനൊരു ഉദാഹരണമാണ്. കേസിൽ മുതിർന്ന നേതാക്കളുടെ ശിക്ഷയാണ് ഹൈകോടതി ഉയർത്തിയത്.
അക്രമം മൂലമാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കമ്യൂണിസം തകർന്നത്. നിർഭാഗ്യവശാൽ കേരളത്തിൽ ഇപ്പോഴും കമ്യൂണിസം നിലനിൽക്കുന്നു. കേരളം സമ്പൂർണ്ണ സാക്ഷരതയടക്കമുള്ള വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ നടക്കുന്ന അക്രമങ്ങൾക്കെതിരെ കേരളം നിലപാട് എടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
© Copyright 2025. All Rights Reserved