കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവ്(എംപിസിഇ) ഗ്രാമ മേഖലകളിൽ 6,611 രൂപയും നഗരങ്ങളിൽ 7,783 രൂപയുമാണെന്ന് കേന്ദ്രത്തിന്റെ കണക്ക്. 2022-23 ൽ ഇത് യഥാക്രമം 5924 രൂപയും 7655 രൂപയുമായിരുന്നു.
-------------------aud--------------------------------
ഒരു വർഷത്തിനിടെ ഗ്രാമമേഖലയിൽ 687 രൂപയും നഗരമേഖലകളിൽ 128 രൂപയും വർധിച്ചതായും കണക്കുകൾ പറയുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ഗാർഹീക ഉപഭോഗ സർവേ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. ഒരു വ്യക്തി പ്രതിമാസം തന്റെ അടിസ്ഥാന ചെലവുകൾക്ക്(ഭക്ഷണം, ആരോഗ്യം, വൈദ്യുതി, ഗതാഗതം, വിദ്യാഭ്യാസം) ചെലവഴിക്കുന്ന തുകയാണ് പ്രതിമാസ ആളോഹരി ചെലവായി പറയുന്നത്. ഉയർന്ന എംപിസിഇ മെച്ചെപ്പെട്ട ജീവിത നിലവാരത്തെയും ഉയർന്ന വാങ്ങൽ ശേഷിയെയുമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളോഹരി ചെലവ് സിക്കിമിലാണ്. രാജ്യത്ത് ആകെ എടുത്താൽ ഗ്രാമങ്ങളിൽ 4122 രൂപയും നഗരങ്ങളിൽ 6996 രൂപയുമാണ് ആളോഹരി ചെലവ്.
© Copyright 2024. All Rights Reserved