കേരളത്തിൽ വൻ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖത്തിനായി 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും.ആഗോള വാണിജ്യമേഖലയുടെ സുപ്രധാന സ്ഥാനത്ത് ഇന്ത്യയെ നിലനിർത്താൻ വിഴിഞ്ഞം തുറമുഖത്തിലൂടെ സാധിക്കും. 2015 ൽ വിഴിഞ്ഞം പോർട്ടിന് നേതൃത്വം നൽകിയ അദാനി ഗ്രൂപ്പ് ഇതിനകം 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നുമാണ് കരൺ അദാനി പ്രഖ്യാപിച്ചത്. അതേസമയം അദാനി ഗ്രൂപ്പ്ന്റെ പ്രഖ്യപനം വളരെ ആത്മസംതൃപ്തി നൽകുന്നതാണെന്നും കേരളത്തെ ലോകത്തിന് മുന്നിൽ ഷോക്കേസ് ചെയ്യാൻ സാധിച്ചു എന്നും ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ മന്ത്രി പി രാജീവ് പ്രതികരിച്ചു
© Copyright 2025. All Rights Reserved