ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിനു മുമ്പായി രണ്ടു തവണ കേരളത്തിന് മുന്നറിയിപ്പു നൽകിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 23നും 24നും കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. അത് അനുസരിച്ച് കേരളം നടപടികൾ എടുത്തിരുന്നെങ്കിൽ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
-------------------aud-----------------------------
നേരത്തെ പല സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് പ്രവർത്തിച്ച് ദുരന്ത ആഘാതം കുറച്ചിട്ടുണ്ട്. ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതു ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ദുരന്ത പ്രതികരണ സേനാ സംഘത്തെ (എൻഡിആർഎഫ്) മുൻകൂട്ടി കേരളത്തിലേക്ക് അയച്ചിരുന്നു. ജൂലൈ 23ന് ഒൻപതു സംഘത്തെയും 30ന് മൂന്നു സംഘത്തെയും അയച്ചു. എന്നാൽ സർക്കാർ വേണ്ട സമയത്ത് ജനങ്ങളെ ഒഴിപ്പിച്ചില്ല. എൻഡിആർഎഫ് സംഘം എത്തിയതിനു പിന്നാലെ സംസ്ഥാന സർക്കാർ സമയോചിതമായി പ്രവർത്തിക്കണമായിരുന്നു.
ദുരന്ത പ്രതികരണ സേനാ സംഘത്തെ (എൻഡിആർഎഫ്) മുൻകൂട്ടി കേരളത്തിലേക്ക് അയച്ചിരുന്നു. ജൂലൈ 23ന് ഒൻപതു സംഘത്തെയും 30ന് മൂന്നു സംഘത്തെയും അയച്ചു. എന്നാൽ സർക്കാർ വേണ്ട സമയത്ത് ജനങ്ങളെ ഒഴിപ്പിച്ചില്ല. എൻഡിആർഎഫ് സംഘം എത്തിയതിനു പിന്നാലെ സംസ്ഥാന സർക്കാർ സമയോചിതമായി പ്രവർത്തിക്കണമായിരുന്നു.
© Copyright 2023. All Rights Reserved