ഇസ്‌ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്‌താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് ഏകപക്ഷീയമായ തടങ്കലിനെതിരായ ഐക്യരാഷ്ട്ര സഭ സമിതി ആവശ്യപ്പെട്ടു.
ഇമ്രാൻ ഖാനെതിരെ ചുമത്തിയ കേസുകൾ രാഷ്ട്രീയ പ്രേരിതവും പൊതുരംഗത്തുനിന്ന് അദ്ദേഹത്തെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും സമിതി പറഞ്ഞു. പ്രധാനമന്ത്രിയായിരുന്നപ്പോൾ ലഭിച്ച വിലപ്പെട്ട സമ്മാനങ്ങൾ വിൽപന നടത്തിയതായും രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തിയതായുമുള്ള ആരോപണങ്ങൾക്ക് നിയമസാധുതയില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
-------------------aud-------------------------------
മാർച്ചിൽ ജനീവയിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രമേയം അംഗീകരിച്ചതെന്ന് 'ഡോൺ' പത്രം റിപ്പോർട്ട് ചെയ്‌തു. ഇമ്രാൻ ഖാനെ ഉടൻ വിട്ടയക്കുകയും അന്താരാഷ്ട്ര നിയമം അനുസരിച്ച് അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകുകയും വേണം. മാത്രമല്ല, അദ്ദേഹത്തെ തുറുങ്കിലടക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുകയും ഉത്തരവാദികൾക്കെതിരെ സർക്കാർ ശക്തമായ നടപടി ഉറപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
© Copyright 2024. All Rights Reserved