മുംബൈയിൽ ഇന്ന് ആരംഭിക്കുന്ന വെഞ്ച് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രം കൂടിയാണിത്. ശ്രുതിയുടെ വേറിട്ടൊരു കഥാപാത്രം തന്നെയാണ് ചിത്രത്തിലേതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. തന്റെ ഭർത്താവ് ഫെലിക്സ് ഒരു ഐലൻഡിൽ വച്ച് മുങ്ങിമരിക്കുന്നത് കാണുന്ന ഡയാന എന്ന സ്ത്രീയുടെ കഥയാണ് ദ് ഐ യുടെ പ്രമേയം.
തന്റെ ഭർത്താവിന്റെ മരണം കൺമുന്നിൽ കണ്ടതിന്റെ ആഘാതത്തിൽ നിന്ന് പുറത്തുവരാനായി നിഗൂഢമായ 'ഈവിൽ ഐ' എന്ന ആചാരത്തിന്റെ ഭാഗമാകുകയാണ് ഡയാന. പ്രാചീനമായ ഈ ആചാരത്തിലൂടെ മരിച്ചു പോയ ഭർത്താവിനെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ഡയാനയെ ഒരു സംഘം വിശ്വസിപ്പിക്കുകയും പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ശ്രുതിയാണ് ഡയാന ആയെത്തുന്നത്. മാർക്ക് റൗളിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. എമിലി കാൾട്ടൺ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും.
© Copyright 2025. All Rights Reserved