യുകെയിൽ വിൽക്കുന്ന കൊക്കകോളയിൽ ക്ലോറേറ്റ് എന്ന രാസ വസ്തു വലിയ അളവിൽ കണ്ടെത്തിയതായി റിപ്പോർട്ട്. നിർമ്മാതാക്കളുടെ ചില ഉത്പന്നങ്ങൾ യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ നിന്നും പിൻവലിക്കുന്നതിനിടയിലാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്. എന്നാൽ, ഉയർന്ന അളവിൽ ക്ലോറേറ്റ് അടങ്ങിയ കൊക്കകോള പരിമിതമായ നിലയിലെ വിതരണം ചെയ്യപ്പെട്ടിട്ടുള്ളു എന്ന് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ് സി എ) സ്ഥിരീകരിച്ചിട്ടുണ്ട്.
-------------------aud--------------------------------
ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ ഫസ് ടീ, ഫാന്റ, കൊക്കകോള, സ്പ്രൈറ്റ്, ട്രോപിക്കോ തുടങ്ങിയ പാനീയങ്ങളിലെല്ലാം അമിതമായ അളവിൽ ക്ലോറേറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ക്യാനുകളിലും കുപ്പികളിലുമായി സംഭരിച്ചു വെച്ചിരിക്കുന്ന ഈ പാനീയങ്ങൾ പൂർണ്ണമായും തിരിച്ചു വിളിക്കുകയാണ്. ഈ ഉൽപന്നങ്ങളുടെ ലൈറ്റ്, സീറോ വേർഷനുകളും വിപണിയിൽ നിന്നും തിരിച്ചെടുക്കുകയാണ്.
ക്ലോറിൻ അടിസ്ഥിത സാനിറ്റൈസറുകളും, ജലം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന ക്ലോറിൻ കെമിക്കലുമെല്ലാം വിഘടികുമ്പോൾ ഉണ്ടാകുന്ന ഒരു ഉപോത്പന്നമാണ് ക്ലോറേറ്റ്. നിയമപരമായി തന്നെ വിവിധ ഭക്ഷണ പദാർത്ഥങ്ങളിൽ ഇത് ഉപയോഗിക്കാവുന്നതിന്റെ പരമാവധി അളവ് നിജപ്പെടുത്തിയിട്ടുണ്ട്. അയോഡിൻ കുറവിന് ക്ലോറേറ്റ് കാരണമാകുമെന്നാണ് ഫുഡ് സേഫ്റ്റി ഏജൻസി പറയുന്നത്.
© Copyright 2024. All Rights Reserved