ഫുട്ബോൾ ഇതിഹാസതാരം ലയണൽ മെസിയും,അർജ്ജന്റീന ടീമും അടുത്ത വർഷം സൗഹൃദമത്സരത്തിൽ പങ്കെടുക്കാനായി സംസ്ഥാനത്ത് എത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ. കേരളത്തിൽ സൗഹൃദ മത്സരത്തിന് തയ്യാറാണെന്ന് അർജന്റീന ഫുട്ബോൾ ടീം അറിയിച്ചതായും ഔദ്യോഗിക പ്രഖ്യാപനം അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ നടത്തുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
-------------------aud--------------------------------fcf308
കൊച്ചിയിൽ മത്സരം സംഘടിപ്പിക്കാനാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി പറഞ്ഞു. കൊച്ചിക്ക് പുറമെ കോഴിക്കോടും തിരുവനന്തപുരവും പരിഗണനയിലുണ്ട്. അർജന്റീന ഫുട്‌ബോൾ അധികൃതർ ഒന്നരമാസത്തിനകം സംസ്ഥാനത്ത് എത്തിയ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. അർജന്റീനയ്‌ക്കെതിരായ സൗഹൃദമത്സരത്തിൽ എതിരാളി ആരെന്ന് നിശ്ചയിച്ചിട്ടില്ല. ഉയർന്ന റാങ്കുള്ള സൗദി അറേബ്യ, ഇറാൻ, ഖത്തർ, യുഎഇ തുടങ്ങിയ അറബ് രാജ്യങ്ങളെയാണ് പരിഗണിക്കുന്നത്. ഫിഫ റാങ്ക് കുറഞ്ഞ ടീമുകളോട് കളിക്കാൻ അർജന്റീനയ്ക്ക് താൽപ്പര്യമില്ല. ഇന്ത്യയുടെ റാങ്ക് 125 ആണ്.
© Copyright 2025. All Rights Reserved