കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യൻ അന്തർവാഹിനിയായ ഉഫയ്ക്ക് വൻ സ്വീകരണം നൽകി നാവികസേന. റഷ്യയുമായി സമുദ്ര സഹകരണം ശക്തമാക്കുന്നതിന്റെ നീക്കമാണിത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള 'അചഞ്ചലമായ സൗഹൃദം', പ്രത്യേകിച്ച് നാവിക സഹകരണ മേഖലയിൽ എടുത്തുകാണിക്കുന്നതായി എക്‌സ് ഹാൻഡിലായ കൊച്ചി ഡിഫൻസ് പിആർഒ അറിയിച്ചു.
-------------------aud----------------------------
'റഷ്യൻ അന്തർവാഹിനി ഉഫ കൊച്ചിയിൽ നങ്കൂരമിട്ടു. ഇന്ത്യൻ നാവികസേനയുടെ ഊഷ്മളമായ സ്വീകരണം ലഭിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദത്തിന്റെ പ്രതീകമാണ്, സമുദ്രസഹകരണം ശക്തമായി തുടരുന്നു,എന്നാണു നാവികസേന എക്‌സ് പോസ്റ്റിൽ പറഞ്ഞത് .
© Copyright 2024. All Rights Reserved