ഗവൺമെന്റിന്റെ ദീർഘകാല കടമെടുപ്പ് ചെലവുകൾ 1998ന് ശേഷമുള്ള ഏറ്റവും ഉയരത്തിൽ എത്തി. 30 വർഷത്തെ ഗിൽറ്റുകളിലുള്ള പലിശ നിരക്ക് 5.22 ശതമാനത്തിലേക്കാണ് വർദ്ധിച്ചത്. ഇതോടെ ചാൻസലറുടെ ചെലവഴിക്കൽ പദ്ധതികൾ കൂടുതൽ സമ്മർദത്തിലായി.
-------------------aud--------------------------------
നികുതി വേട്ട നടത്തിയ ബജറ്റിന് ശേഷവും ചെലവാക്കാനുള്ള പണം കുറവായി ഇരിക്കവെയാണ് ഈ ആഘാതം.
ഓട്ടം ധനകാര്യ പാക്കേജിലാണ് പൊതുചെലവുകൾ കൂട്ടാനായി കടമെടുപ്പ് വർദ്ധിപ്പിക്കുമെന്നും, നിക്ഷേപം ഉത്തേജിപ്പിക്കാൻ കടമെടുപ്പ് നിയമങ്ങളിൽ മാറ്റം വരുത്തുമെന്നും റേച്ചൽ റീവ്‌സ് പ്രഖ്യാപിച്ചത്. എന്നാൽ ബജറ്റിന് ശേഷം യുകെ ബിസിനസ്സുകൾ വിലക്കയറ്റ മുന്നറിയിപ്പാണ് നൽകിയത്. കൂടാതെ അധിക ഭാരം മൂലം ജോലികൾ വെട്ടിക്കുറയ്ക്കാനും ഇവർ നിർബന്ധിതരായി.
വളർച്ച ത്വരിതപ്പെടുത്താൻ സാധിക്കാത്ത അവസ്ഥയിൽ കൂടുതൽ നികുതികൾക്കായി റീവ്‌സ് തിരിച്ചെത്തുമെന്നാണ് ചില ഇക്കണോമിസ്റ്റുകൾ വിശ്വസിക്കുന്നത്. പൊതുമേഖലയിൽ ധനനിയന്ത്രണം ഏർപ്പെടുത്തുന്നത് ഒഴിവാക്കാൻ ഇതിന് നിർബന്ധിതമാകുമെന്നാണ് മുന്നറിയിപ്പ്. വളർച്ച മുരടിക്കുന്നതും, പണപ്പെരുപ്പം ഉയരുന്നതും ചേർന്ന് സമ്പദ് വ്യവസ്ഥ സ്തംഭിക്കുന്ന നിലയിലേക്ക് നീങ്ങുന്നത് ആശങ്കയ്ക്ക് കാരണമാകുകയാണ്.
കൂടാതെ മുൻപ് പ്രതീക്ഷിച്ചതിന് വിപരീതമായി പലിശ നിരക്കുകൾ താഴാൻ സമയമെടുക്കുമെന്നാണ് പ്രവചനം. അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന്റെ വരവോടെ താരിഫുകൾ ഏർപ്പെടുത്തുകയും, പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നാണ് ആശങ്കയുള്ളത്.
© Copyright 2024. All Rights Reserved