യൂകെ യിൽ കൊറോണ വൈറസ് നു പിന്നാലെ വരുന്ന കാലാവസ്ഥ വ്യതിയാന പ്രതിസന്ധി യെ ഒഴിവാക്കാനുള്ള മുന്നറിയിപ്പുമായി സർക്കാരിന്റെ ഉപദേഷ്ടാക്കൾ. കോവിഡ് -19 ന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിനായി നീക്കിവച്ചിരിക്കുന്ന ഫണ്ടുകൾ കാർബൺ ഉദ്‌വമനം കുറയ്ക്കുന്ന സ്ഥാപനങ്ങളിലേക്ക് പോകുമെന്ന് മന്ത്രിമാർ ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയരുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള ഊർജ്ജ സെക്രട്ടറി അലോക് ശർമയുടെ പ്രസ്താവനക്ക് സർക്കാർ പിന്നീട് മറുപടി നൽകും. റോഡ് നിർമ്മാണത്തെക്കാൾ മുൻഗണന ബ്രോഡ്‌ബാൻഡിന് നൽകണമെന്ന് കാലാവസ്ഥാ വ്യതിയാന സമിതി (സിസിസി) പറഞ്ഞു. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ, തൊഴിൽ രഹിതരായ ആളുകളെ ഭൗമശാസ്ത്രപരമായി വ്യാപിക്കുന്ന തൊഴിൽ-തീവ്രമായ “ഹരിത” വ്യവസായങ്ങളായ ഗാർഹിക ഇൻസുലേഷൻ ജോലികൾക്കായി വീണ്ടും പരിശീലനം നൽകണമെന്നും കമ്മിറ്റി പറഞ്ഞു അതോടൊപ്പം മരം നടീൽ തണ്ണീർത്തട പുനസ്ഥാപനവും എന്നിവക്കു കൂടി പരിശീലനം നൽകണമെന്നും കൂട്ടി ചേർത്തു.യുകെ സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളും നിലവിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിനുള്ള മുഴുവൻ ചെലവും വഹിക്കുന്നില്ല. ഈ മേഖലകൾക്ക് കാർബൺ വില നിശ്ചയിക്കുകയോ ഉയർത്തുകയോ ചെയ്യുന്നത് വഴി വരുമാനം ഉയർത്താം എന്നും കത്തിൽ സൂചിപ്പിച്ചു.
© Copyright 2023. All Rights Reserved