കൊറോണ വൈറസ് ബാധിച്ച് വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നവർക്കു ഇനിമുതൽ പരിശോധന ആവശ്യമില്ല. പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ഞായറാഴ്ചയാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയത്. ഡോക്ടറുടെ നിർദേശ പ്രകാരം ഐസൊലേഷനിൽ കഴിയുന്ന ചെറിയ രോഗ ലക്ഷണങ്ങളുള്ളവരും രോഗലക്ഷണങ്ങളില്ലാത്തവരും പാലിക്കേണ്ട കാര്യങ്ങളാണു മാർഗ്ഗനിർദേശത്തിൽ പറയുന്നത്. ഹോം ഐസൊലേഷനിൽ കഴിയുന്ന വ്യക്തികൾ നേരിയ രോഗലക്ഷണം മാത്രം ഉള്ളവരാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു വ്യക്തികൾ ആകണം ഇവർ താമസിക്കുന്ന വീട്ടിൽ ഐസ് ഇലക്ഷനിൽ കഴിയാനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കണം. രോഗി സൂക്ഷിക്കുന്നതിന് 24 മണിക്കൂറും ഒരു സഹായി ഉണ്ടായിരിക്കണം ഇവർ ആരോഗ്യപ്രവർത്തകരും ആയി കൃത്യമായി വിവരങ്ങൾ കൈമാറുകയും വേണം.
ഈ ക്രമീകരണങ്ങൾ ഐസൊലേഷൻ പൂർത്തിയാക്കുന്ന കാലയളവ് വരെ തുടരേണ്ടതാണ്.സഹായിയും സമ്പർക്കത്തിൽ വരുന്നവരും ഡോക്ടറുടെ നിർദേശ പ്രകാരം ഹൈഡ്രോക്സിക്ലോറോക്വീൻ ഉപയോഗിക്കണം. ഇവരുടെ ഫോണിൽ ആരോഗ്യസ്ഥിതി ആപ്പ് ഉറപ്പായും ഉണ്ടായിരിക്കണം. ഐസോലേഷൻ കഴിയുന്ന വ്യക്തികൾക്ക് പത്തു ദിവസമായി പനി ഇല്ല എന്ന് ഉറപ്പു വരുത്തി ഇരിക്കണം. രോഗലക്ഷണങ്ങൾ കാണിക്കാത്തവരുടെ ഐസ് ലേഷൻ കാലാവധി 17 ദിവസങ്ങൾക്കുശേഷം അവസാനിക്കുന്നതാണ്. ഓ മൈ സെലക്ഷന് ശേഷം വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല എന്നും പുതിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കി.മൂന്ന് ലെയറുള്ള മാസ്കാണ് രോഗിയും പരിചരിക്കുന്നയാളും ധരിക്കേണ്ടത്. സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷമേ മാസ്ക് ഉപേക്ഷിക്കാവൂ തുടങ്ങി രോഗിയും പരിചരിക്കുന്ന ആളും പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ പറ്റിയും മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
© Copyright 2024. All Rights Reserved