കൊവിഡ് മഹാമാരി രണ്ട് വർഷത്തിലേറെ ലോകത്തെ സ്തംഭിച്ചിരുന്നു. ലക്ഷക്കണക്കിന് പേർക്ക് ജീവഹാനി സംഭവിക്കുകയും, അതിലേറെ ജനങ്ങളുടെ ആരോഗ്യം നഷ്ടമാകുകയും ചെയ്തു. എന്നാൽ ഇതിന് ചൈനയെ മാത്രം കുറ്റപ്പെടുത്താൻ കുറെ ശ്രമങ്ങൾ നടന്നെങ്കിലും അതിന് അപ്പുറത്തേക്ക് കാര്യങ്ങൾ പോയിരുന്നില്ല. അതിന് പിന്നിലെ കാരണങ്ങളെന്ന് സംശയിക്കാവുന്ന വിഷയങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
-------------------aud--------------------------------
കൊവിഡ് മഹാമാരി അഴിച്ചുവിട്ടതായി കരുതപ്പെടുന്ന വിവാദ ലാബിന് നേതൃത്വം നൽകുന്ന വനിതാ ചൈനീസ് ശാസ്ത്രജ്ഞയുമായി യുഎസ് ശാസ്ത്രജ്ഞർ നടത്തിയ ചർച്ചയിലെ വിവരങ്ങളാണ് വെളിപ്പെട്ടിരിക്കുന്നത്. കൊറോണാവൈറസുകളെ കൂടുതൽ മാരമാക്കി മാറ്റാനുള്ള പ്രൊജക്ടിന് യുഎസ് ഗവൺമെന്റ് ഫണ്ടിംഗ് നേടാനായിരുന്നു രഹസ്യ ചർച്ചയുടെ ഉദ്ദേശമായി പറയപ്പെടുന്നത്. വുഹാനിൽ കൊവിഡ് വൈറസ് പൊട്ടുപ്പുറപ്പെടുന്നതിന് തൊട്ടുമുൻപായിരുന്നു ചർച്ചകൾ. വവ്വാലുകളിലെ വൈറസുകളുടെ സാമ്പിൾ, സീക്വൻസിംഗ് നടത്തുന്നതിൽ വിദഗ്ധയായ 'ബാറ്റ്‌വുമൺ' എന്നറിയപ്പെടുന്ന ഷീ സെംഗ്ലിയുമായാണ് അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെൽത്തിൽ യോഗം നടന്നത്. ഇതോടെ ലാബിലെ പരീക്ഷണങ്ങൾ നടത്തിയാണ് കൊവിഡ് പുറത്തുചാടിയതെന്നും, ഇത് മറയ്ക്കാൻ പാശ്ചാത്യ സഖ്യം പിന്തുണ നൽകിയെന്നുമാണ് വ്യക്തമാകുന്നത്.
വിവരാവകാശ രേഖ പ്രകാരം പുറത്തുവന്ന രേഖകളാണ് വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന വിവാദ പ്രവർത്തനങ്ങൾക്ക് അമേരിക്കയുടെ പിന്തുണയും, ഫണ്ടിംഗും ലഭിച്ചതായി വ്യക്തമാക്കുന്നത്.
© Copyright 2025. All Rights Reserved