പുതിയ പുതിയ കോവിഡ് വേരിയന്റുകൾ സജീവമായി ഉണ്ടെങ്കിലും ആളുകൾ അത്ര ആശങ്കാകുലരല്ല. എന്നിരുന്നാലും പലപ്പോഴായി വൈറസ് വ്യാപനം ആശുപത്രികളിൽ പ്രതിസന്ധിയായി മാറുന്നുണ്ട്. ഇപ്പോൾ ആശങ്ക കൂട്ടി പുതിയ കൊവിഡ് വേരിയന്റ് 'ജൂണോ' ബ്രിട്ടനിൽ എക്കാലത്തെയും വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് ആശങ്ക.-------------------aud--------------------------------ഡിസംബർ മധ്യത്തോടെ ലണ്ടനിൽ 16-ൽ ഒരാൾ വീതമാണ് രോഗബാധിതരായത്. ക്രിസ്മസിനുള്ള ഒരുക്കത്തിൽ ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച മേഖലയും ഇതായിരുന്നു. വൈറസ് നിരക്കുകൾ രണ്ടാഴ്ച കൊണ്ട് ദേശീയ തലത്തിലും വ്യാപകമായി. ഇതിന് കാരണമായതാകട്ടെ 'ജൂണോ' എന്നുപേരുള്ള വേരിയന്റും.തിരക്കേറിയ ആഘോഷ സീസണിൽ ജനങ്ങൾ സാമൂഹ്യമായി ഒരുമിക്കുന്ന സമയത്ത് സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ സാധ്യത ഏറെയാണെന്ന് മുന്നറിയിപ്പുകളുണ്ടായിരുന്നു. ജനുവരി മാസം തണുത്തുറയാൻ തുടങ്ങിയതോടെയാണ് ഇൻഫെക്ഷൻ നിരക്കുകൾ കുതിച്ചുയരാനുള്ള സാധ്യത വൈറോളജിസ്റ്റുകൾ പങ്കുവെയ്ക്കുന്നത്. ലണ്ടനിൽ മഞ്ഞുവീഴ്ച ഏറിയതും, സ്കൂളുകൾ പുനരാരംഭിക്കുന്നതുമെല്ലാം ഈ സ്ഥിതി വഷളാക്കുമെന്നാണ് കരുതുന്നത്.കൊവിഡ് എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് നിരീക്ഷണ സംവിധാനങ്ങളിലെ കാലതാമസം മൂലം ഇപ്പോഴും വ്യക്തമല്ല. ഡിസംബർ 13 വരെ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ 4.3 ശതമാനം ആളുകൾ രോഗബാധിതരാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും, നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസും നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
© Copyright 2024. All Rights Reserved