കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ (വോക്) മേൽക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്‌ധ സമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദേശപ്രകാരം പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്‌ചറൽ എൻജിനീയറിങ് റിസർച് സെന്റർ എന്നിവർ നടത്തിയ ബലപരിശോധനാ റിപ്പോർട്ട് നിർദേശിക്കുന്നു. അടിസ്‌ഥാന തൂണുകൾ ഒഴികെ മേൽക്കൂര മുഴുവൻ നീക്കണമെന്നാണു റിപ്പോർട്ടിൽ പറയുന്നത്. അതേസമയം 'കോട്ടയത്തെ ആകാശപാതയുടെ നിർമ്മാണ വൈകല്യത്തിന് ഉത്തരവാദി MLA ആണ്, ആ പാപഭാരം ആരുടെയും തലയിൽ വെക്കേണ്ടതില്ല എന്ന് അനിൽകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു .
© Copyright 2025. All Rights Reserved