കോട്ടയത്ത്‌ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയവുമായി കെസിഎ; സി.എം.എസ് കോളജുമായി ധാരണപത്രം ഒപ്പുവെച്ചു

07/03/25

കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും സിഎംഎസ് കോളേജും  തമ്മിൽ കരാർ ഒപ്പുവെച്ചു. കോട്ടയം ജില്ലയിൽ ബിസിസിഐ ഫസ്റ്റ് ക്ലാസ് നിലവാരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടാവും സിഎംഎസ് കോളേജിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിക്കുക.

-------------------aud------------------------------

കരാർ പ്രകാരം സിഎംഎസ് കോളജിന്റെ നിലവിലുള്ള ഗ്രൗണ്ട് 30 വർഷത്തേക്ക് കെസിഎയ്ക്ക് നൽകും. തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവ്യേഴ്സ് കോളജിലും ആലപ്പുഴയിലെ എസ്ഡി കോളജിലും കെസിഎ ഇത്തരത്തിൽ മൈതാനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ ഉയർന്ന നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ടുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിർമ്മാണത്തിന്റെ ആദ്യ ഘട്ടത്തിൽ ഒരു ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ, സ്പ്രിംഗ്ലർ സിസ്റ്റം, ഇൻഡോർ, ഔട്ട്‌ഡോർ പരിശീലന സൗകര്യങ്ങൾ, ആധുനിക ജിംനേഷ്യം, ഒരു ഫുട്‌ബോൾ ഗ്രൗണ്ട് എന്നിവയും ഉൾപ്പെടും. ഇതിന്റെ പദ്ധതി ചെലവ് 14 കോടി രൂപയാണ് കണക്കാക്കുന്നത്. രണ്ടാം ഘട്ട വികസനത്തിൽ ഫ്‌ലഡ്ലൈറ്റുകൾ ഉണ്ടായിരിക്കും. ഡേ ആൻഡ് നൈറ്റ് മത്സരങ്ങൾ നടത്തുന്നതിനാണിത്.
ഏപ്രിൽ അവസാനത്തോടെ മൈതാനത്തിന്റെ നിർമ്മാണം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ സിഎംഎസ് ക്രിക്കറ്റ് സ്റ്റേഡിയം രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ബിസിസിഐ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് അനുയോജ്യമായ വേദിയാകും.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu