ഇന്ത്യയിൽ ആരോഗ്യ ഭീഷണിയുയർത്തി സ്ക്രബ് ടൈഫസ് (ഒരു തരം ചെള്ളു രോഗം) വ്യാപിക്കുന്നു. പനിയുമായി ബന്ധപ്പെട്ട ആശുപത്രിവാസത്തിന് പ്രധാന കാരണമായ ബാക്ടീരിയ അണുബാധയായ ‘സ്‌ക്രബ് ടൈഫസി’നെക്കുറിച്ച് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. തമിഴ്‌നാട്ടിലെ ഗ്രാമീണ ജനസംഖ്യയുടെ 10 ശതമാനം പേരെയും വർഷം തോറും ഇത് ബാധിക്കുന്നതായി അവർ കണ്ടെത്തി.
-----------------------------
ഏഷ്യയിലെ ഗ്രാമപ്രദേശങ്ങളിലെ പുല്ലിലും ചെടികളുടെ അവശിഷ്ടങ്ങളിലും മണ്ണിലും കാണപ്പെടുന്ന ‘ചിഗ്ഗേഴ്‌സ്’ എന്നറിയപ്പെടുന്ന രോഗബാധിതരായ ലാർവ മൈറ്റുകളുടെ കടിയേറ്റ് മനുഷ്യരിലേക്ക് പടരുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് സ്‌ക്രബ് ടൈഫസ്. ഇത് ജീവനുതന്നെ ഭീഷണിയാകാൻ സാധ്യതയുള്ളതാണ്. പനി, തലവേദന, ശരീരവേദന, ചുവന്ന തടിപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഡോക്സിസൈക്ലിൻ, അസിത്രോമൈസിൻ എന്നീ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ളതാണ് സാധാരണ ചികിത്സ. ചികിത്സ തേടിയില്ലെങ്കിൽ ശ്വസന തകരാറുകൾ, തലച്ചോറിൽ പഴുപ്പ്, വൃക്ക തകരാറ് എന്നിവയിലേക്ക് നയിച്ച് രോഗം ഗുരുതരമാവും.
© Copyright 2024. All Rights Reserved