കോവിഡിന് ശേഷം ബ്രിട്ടനിലെ വർക്ക് ഫോഴ്സിൽ വൻ കൊഴിഞ്ഞുപോക്ക്. 1980 ന് ശേഷം വന്ന ഏറ്റവും വലിയ കുറവാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ഇത് നികുതി പോലുള്ള വരുമാനങ്ങളിൽ സർക്കാർ ഖജനാവിന് വരുത്തുന്ന നഷ്ടം പ്രതിവർഷം 16 ബില്യൺ പൗണ്ട് ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
-------------------aud--------------------------------
കോവിഡിന് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് തൊഴിൽ വിപണിയിൽ നിന്നും അകന്ന് പോയത്. ഇവർ തിരികെ എത്താത്തത് സമ്പദ്ഘടനയെ ക്ഷീണിപ്പിക്കുകയും, സർക്കാർ ഖജനാവിനെ ശോഷിപ്പിക്കുകയും ചെയ്തു എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്‌മെന്റ് സ്റ്റഡീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
പതിനാറ് വയസ്സോ അതിന് മുകളിലോ പ്രായമുള്ളവർ കോവിഡ് പ്രതിസന്ധിക്ക് ശേഷം തൊഴിൽ രംഗം വിട്ടുപോയതോ തൊഴിൽ അന്വേഷിക്കാത്തവരോ ആയി 8 ലക്ഷം പേർ വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഇത്രയധികം പേർ തൊഴിൽ രംഗത്തു നിന്നും വിട്ടു നിൽക്കുന്നത് ഇതാദ്യമായിട്ടാണ്. മൊത്തം ജനസംഖ്യയും, തൊഴിൽ ചെയ്യുന്നവരുടെ എണ്ണവും തമ്മിലുള്ള അനുപാതം കോവിഡ് പൂർവ്വ കാലത്തേതിന് സമാനമായി നിലനിർത്തുകയാണെങ്കിൽ, ബ്രിട്ടന്റെ സമ്പദ്ഘടനയിൽ 25 ബില്യൻ പൗണ്ടിന്റെ വർദ്ധനവ് ഉണ്ടാകുമായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.
തൊഴിൽ ചെയ്യുന്നവർ നൽകുന്ന നികുതിയിൽ മാത്രം 16 ബില്യൻ പൗണ്ടിന്റെ വർദ്ധനവ് ഉണ്ടാകുമായിരുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നാതിനുള്ള പദ്ധതികളെ കുറിച്ചുള്ള, ഫിനാൻഷ്യൽ ഫെയർനെസ് ട്രസ്റ്റിന്റെ ധനസഹായത്തോടെ നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിൽ, ചില നിശ്ചിത പ്രായ പരിധിയിലുള്ളവർ അധികമായി തൊഴിൽ അന്വേഷിക്കുന്നത് നിർത്തിയതായി പറയുന്നു.
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരിൽ ഒരു വിഭാഗം പിന്നീട് ജോലി അന്വേഷിക്കാൻ തയ്യറായിട്ടീല്ല. അതേസമയം, വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം ഇതുവരെയും ഒരു തൊഴിൽ പോലും ചെയ്യാതിരിക്കുന്ന യുവാക്കളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാവുകയാണ്. അവരിൽ പലരും തൊഴിൽ എടുക്കാതിരിക്കുന്നതിന് കാരണമായി പറയുന്നത് അനാരോഗ്യമാണ്.
വികസിത രാജ്യങ്ങളിൽ പൊതുവെ കോവിഡ് പ്രതിസന്ധിക്ക് ശേഷം കൂട്ടത്തോടെ ആളുകൾ തൊഴിലുകളിലേക്ക് മടങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അതിൽ നിന്നും തികച്ചും വിഭിന്നമാണ് ബ്രിട്ടന്റെ സ്ഥിതി എൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ടോണി വിൽസൺ പറയുന്നു. നിലവിലെ അവസ്ഥക്ക് കാരണമായത് മുൻ സർക്കാരിന്റെ തൊഴിലുമായി ബന്ധപ്പെട്ട കർശന നിയമങ്ങളാണ് എന്നും അദ്ദേഹം പറയുന്നു.
© Copyright 2024. All Rights Reserved