കോവിഡ് 19 വാക്‌സിനുകളുടെ ഉപയോഗം മൂലം രക്തം കട്ടപിടിക്കുന്നതുപോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി തള്ളി. പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തത് വിവാദങ്ങൾ സൃഷ്ടിക്കാനാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
=========aud==============
വാക്‌സിൻ എടുത്തില്ലെങ്കിൽ എന്തായിരിക്കും പാർശ്വഫലം എന്നുകൂടി മനസിലാക്കുക. ഇത് മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഇത് ഒരു തരത്തിൽ ആരോപണങ്ങൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണെന്നും കോടതി വ്യക്തമാക്കി. പ്രിയ മിശ്രയും മറ്റ് ചിലരും ചേർന്നാണ് ഹർജി സമർപ്പിച്ചത്. ആസ്ട്രസെനക്കെയുടെ കോവിഷീൽഡ് വാക്‌സിൻ എടുക്കുന്നതുമൂലമുള്ള പാർശ്വഫലങ്ങളും അപകട സാധ്യതകളും മെഡിക്കൽ വിദഗ്ധരുടെ ഒരു പാനൽ പരിശോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും സുപ്രീംകോടതിയിൽ ഹർജി നൽതകിയിരുന്നു. രക്തം കട്ടപിടിക്കുന്നതുപോലുള്ള പാർശ്വഫലങ്ങൾ വാക്‌സിൻ എടുക്കുന്നതു മൂലമുണ്ടാകുമെന്ന് ആസ്ട്രസെനക യുകെയിലെ കോടതിയിൽ സമ്മതിച്ചതിന് ശേഷമാണ് ഇന്ത്യയിലും സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു.
© Copyright 2025. All Rights Reserved