കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ വാക്‌സിൻ കിട്ടാനുള്ള നെട്ടോട്ടത്തിലായിരുന്നു രാജ്യങ്ങൾ. ഇപ്പോഴിതാ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആത്മകഥ ചർച്ചയാകുകയാണ്. വാക്‌സിൻ ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ ബ്രിട്ടീഷ് സ്‌പെഷ്യൽ ഫോഴ്‌സ് ഹോളണ്ടിനെ ആക്രമിക്കാൻ പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
-------------------aud--------------------------------
വാക്‌സിനായ ആസ്ട്ര സെനെക വാക്‌സിന്റെ അഞ്ചു മില്യൺ ഡോസുകൾ ലഭിക്കാൻ യൂറോപ്യൻ യൂണിയനുമായി മാസങ്ങൾ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ലീഡനിലെ വെയർഹൗസിൽ സൂക്ഷിച്ച വാക്‌സിൻ ബ്രിട്ടനിലെത്തിക്കാനായി സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനുമായി വിളിച്ചുവരുത്തി സംസാരിച്ചെന്നും ബോറിസ് ആത്മകഥയിൽ പറയുന്നു.
ബ്രിട്ടീഷ് സർക്കാർ സഹായത്തിൽ ബ്രിട്ടനിൽ വികസിപ്പിച്ച ആസ്ട്ര സെനെക വാക്‌സിൻ യൂറോപ്യൻ യൂണിയന്റെ കൈപ്പിടിയിലായതിൽ ബോറിസ് അസ്വസ്ഥനായിരുന്നു. ഇംഗ്ലീഷ് ചാനൽ കടന്ന് സൈന്യം ഡച്ച് കനാലിലെത്തി വാക്‌സിൻ കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാൽ നാറ്റോ അംഗമായ സഖ്യ രാജ്യത്തോട് യുദ്ധം ചെയ്താൽ വിപരീത ഫലമുണ്ടാകുമെന്ന ഉപദേശം ലഭിച്ചതിനാൽ യുദ്ധത്തിനൊരുങ്ങിയില്ലെന്ന് ബോറിസ് ആത്മകഥയിൽ വ്യക്തമാക്കുന്നു.
കോവിഡ് ബാധിച്ച് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ വീൽചെയറിൽ ആശുപത്രിയിലെത്തിയതും നഴ്‌സുമാരായ രണ്ടുപേരുടെയും ഡോക്ടർമാരുടേയും പരിഗണനയിൽ ആശ്വാസത്തിലേക്കെത്തിയെന്നും ബോറിസ് ആത്മകഥയിൽ പറയുന്നുണ്ട്.
© Copyright 2024. All Rights Reserved