കോൺഗ്രസിന് 300 സീറ്റിൽ ഒറ്റയ്ക്കു മത്സരിക്കാം; ബാക്കി പ്രാദേശിക പാർട്ടികൾക്കു വിട്ടുനൽകണം-മമത

23/01/24

 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന 'ഇൻഡ്യ' സഖ്യത്തിലെ സീറ്റ് ചർച്ചയിൽ പ്രതികരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കോൺഗ്രസിന് 300 സീറ്റിൽ ഒറ്റയ്ക്കു മത്സരിക്കാം. പ്രാദേശിക പാർട്ടികൾക്ക് ശക്തിയുള്ള പ്രദേശങ്ങൾ അവർക്കു വിട്ടുനൽകണമെന്ന് മമത ആവശ്യപ്പെട്ടു.

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കിടെ കൊൽക്കത്തയിൽ നടത്തിയ സർവമത സാഹോദര്യ റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ''ചില പ്രദേശങ്ങൾ പ്രാദേശിക പാർട്ടികൾക്ക് വിട്ടുനൽകണം. അവർക്ക്(കോൺഗ്രസിന്) 300 സീറ്റുകളിൽ ഒറ്റയ്ക്കു മത്സരിക്കാനാകും. ഞാനും അവരെ സഹായിക്കും. ആ സീറ്റുകളിൽ ഞങ്ങൾ മത്സരിക്കില്ല. പക്ഷെ, സ്വന്തം ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് അവർ''-മമത വിമർശിച്ചു.
ബി.ജെ.പിയെ നേർക്കുനേർ നേരിടാനുള്ള ശക്തി തനിക്കുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, സീറ്റ് വിഭജനത്തെക്കുറിച്ച് ഞങ്ങൾ പറയുന്നത് കേൾക്കാൻ ചിലർക്കു താൽപര്യമില്ല. ബി.ജെ.പിയോട് ഏറ്റുമുട്ടാൻ താൽപര്യമില്ലെങ്കിൽ അവർക്കു സീറ്റ് വെറുതെനൽകുന്നതെങ്കിലും നിർത്തൂവെന്നും അവർ ആവശ്യപ്പെട്ടു.
ഇടതു പാർട്ടികൾക്കെതിരെയും അവർ വിമർശനം തുടർന്നു. പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിൽ ഇൻഡ്യ എന്ന പേര് നിർദേശിച്ചത് ഞാനാണ്. എന്നാൽ, സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കുമ്പോഴെല്ലാം ഇടതുപക്ഷം നിയന്ത്രണം പിടിച്ചടക്കാൻ ശ്രമിക്കുന്നതു കാണാം. ഇത് അംഗീകരിക്കാനാകില്ല. 34 വർഷമായി ഞാൻ പോരാടുന്നവരുമായി ഒത്തുപോകാൻ എനിക്കാകില്ല. അത്തരം അപമാനങ്ങൾക്കിടെയും സഹിച്ചാണ് ഇൻഡ്യ യോഗങ്ങളിൽ സംബന്ധിക്കുന്നതെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു.
ബി.ജെ.പിയെ നേർക്കുനേർ നേരിടുന്ന എത്ര രാഷ്ട്രീയനേതാക്കളുണ്ട്? ചിലർ ഒരു ക്ഷേത്രത്തിൽ പോകുകയും അതുകൊണ്ട് എല്ലാമായി എന്നു വിചാരിക്കുകയും ചെയ്യുന്നു. എന്നാൽ, അതു മതിയാകില്ല. ക്ഷേത്രവും ഗുരുദ്വാരയും ചർച്ചും മസ്ജിദുമെല്ലാം സന്ദർശിച്ച ഏക നേതാവാണു ഞാൻ. ബാബരി തകർത്തതിനുശേഷം അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ താൻ തെരുവിലായിരുന്നുവെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu