തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം, കണ്ണൂർ
കോർപറേഷനുകളുടെ പരിധിയിലും കോട്ടയം നഗരസഭാ പരിധിയിലുമുള്ള സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. സെക്രട്ടേറിയറ്റിന്റെ പ്രവർത്തന സമയവും ഇതു തന്നെയായിരിക്കും. ഭാവിയിൽ പുതിയ കോർപറേഷനുകൾ നിലവിൽ വരുമ്പോൾ അവിടെയും ഇതായിരിക്കും ഓഫീസ് സമയം. ഇതുസംബന്ധിച്ച് സർക്കാർ നേരത്തെ ഇറക്കിയ ഉത്തരവിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ഉത്തരവിറക്കിയത്. ഇത് ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ന്യൂസ് ഡസ്ക് മാഗ്നവിഷൻ
© Copyright 2023. All Rights Reserved