കോൾചെസ്റ്റെർ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായി. ജനൂവരി ആറാം തീയതി കോൾചെസ്റ്ററിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളിൽ വെച്ച് നടന്ന ക്രിസ്തുമസ് ആഘോഷത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി. മുൻ നിശ്ചയിച്ച പ്രകാരം കൃത്യം അഞ്ചരമണിക്ക് തന്നെ കുട്ടികളുടെ നേറ്റിവിറ്റിയോടു കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇടവേളകളില്ലാതെ വിവിധ കലാരൂപങ്ങൾ ഒന്നിടവിട്ട് അരങ്ങ് തകർത്തപ്പോൾ ക്രിസ്തുമസ് ആഘോഷങ്ങളുടെ നേർക്കാഴ്ചയാണ് കോൾചെസ്റ്റർ മലയാളികൾക്ക് സമ്മാനിച്ചത്.
-------------------aud--------------------------------
കൊച്ചുകുട്ടികളുടെ ക്രിസ്തുമസ് ഡാൻസുകൾ ഉൾപ്പടെ വിവിധ കലാപരിപാടികളുടെ ദൃശ്യ വിരുന്ന് കാണികളുടെ മനം കുളിർത്തു. ഭദ്രം സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച 'ചിലപ്പതികാരം' ഡാൻസ് ഡ്രാമ മുതൽ തമിഴ് ഇതിഹാസ കഥയുടെ ചുവടുപിടിച്ചുള്ള 'പൊന്നിയിൻ സെൽവം' വരെയുള്ള നൃത്ത രൂപങ്ങൾ കാണികൾക്ക് നവ്യാനൂഭവമായി. കൂടാതെ കോൾചെസ്റ്റർ സീനിയർ ടീം അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ആഘോഷങ്ങൾക്കിടയിലും കമ്മ്യൂണിറ്റിയുടെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിച്ചു. യുക്മ കലാമേളയിൽ സമ്മാനർഹരായ കുട്ടികളെ ആദരിക്കുകയും കോൾചെസ്റ്റർ കമ്മ്യൂണിറ്റിലെ സുപരിചിതനായ ഉണ്ണി പിള്ളയുടെ നിര്യാണത്തിൽ ഒരു മിനിട്ട് നിശബ്ദത പാലിച്ച് അനുസ്മരണവും രേഖപ്പെടുത്തി. യുക്മ കലാമേളയിലെ വിജയികൾ യുകെയിലെ പ്രശസ്ത റോബോട്ടിക് സർജനൂം കോൾചെസ്റ്റർ മലയാളിയുമായ സുഭാഷ് വാസുദേവനിൽ നിന്നൂം സമ്മാനങ്ങൾ ഏറ്റുവാങ്ങി.
വിഭവ സമൃദ്ധമായ ക്രിസ്തുമസ് വിരുന്ന് ഏവരും ആസ്വദിച്ചു. രാത്രി പത്തര മണിയോടുകൂടി ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീണൂ. പ്രസിഡന്റ് ഷനിൽ അരങ്ങത്ത് സ്വാഗതവും സെക്രട്ടറി തോമസ് മാറാട്ടുകളം നന്ദിയും പറഞ്ഞു. കമ്മ്യൂണിറ്റി അംഗമായ മാത്യൂ വർഗ്ഗീസ് ക്രിസ്തുമസ് സന്ദേശം നല്കി. കമ്മറ്റി അംഗങ്ങളായ സുമേഷ് മേനോൻ, അജയ്, സീന ജിജോ, ആദർശ് കുര്യൻ, ഷാജി പോൾ, തോമസ് രാജൻ, റീജ, ടോമി പാറയ്ക്കൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നല്കി.
© Copyright 2024. All Rights Reserved