കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന ക്യൂബയെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തി അമേരിക്ക. അമേരിക്കയുടെ നടപടിക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി 73 രാജ്യങ്ങളിലെ 600 ജനപ്രതിധികൾ. സാമ്പത്തിക പ്രതിസന്ധിയിൽ ഒഴലുന്ന ക്യൂബയെ അമേരിക്ക കൂടുതൽ പ്രതിരോധത്തിലാക്കുകയാണെന്ന് ഇവർ ആരോപിച്ചു.
-------------------aud--------------------------------
പുരോഗമനരാഷ്ട്രീയം പിന്തുടരുന്ന വിവിധ സംഘടനകളുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ഇന്റർനാഷണലിന്റെ നേതൃത്വത്തിലാണ് ജനപ്രതിധികൾ സംയുക്ത പ്രസ്താവനയിറക്കിയത്.
യുഎസ് നടപടി ക്രൂരവും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണ്. ക്യൂബൻ ജനതയുടെ ജീവിതം ദുസ്സഹമാക്കുകയാണ് നടപടിയുടെ ലക്ഷ്യം. ഇത്തരം വിശേഷണം ക്യൂബയ്ക്കുമേൽ അടിച്ചേൽപ്പിക്കുന്നത് തടയാൻ സ്വന്തം രാജ്യങ്ങളുടെ പാർലമെന്റിൽ ആവശ്യപ്പെടുമെന്നും എംപിമാർ വ്യക്തമാക്കി.
ഇറാൻ, സിറിയ, ഉത്തരകൊറിയ, ക്യൂബ എന്നീ രാജ്യങ്ങൾ ഭീകരവാദത്തെ പിന്തുണയ്ക്കുന്നെന്നാണ് അമേരിക്കയുടെ നിലപാട്. ബ്രിട്ടനിലെ ലേബർ പാർടി മുൻ നേതാവും ജനപ്രതിനിധിയുമായ ജെറമി കോർബിൻ ഉൾപ്പെടെയുള്ളവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.
ക്യൂബയെ പട്ടികയിൽ ഉൾപ്പെടുത്തിയതിലൂടെ രാജ്യത്തിന്റെ വ്യാപാര, സാമ്പത്തിക ബന്ധങ്ങൾക്ക് ഇത് വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ഇത് ക്യൂബയുടെ സമ്പത്ത് വ്യവസ്ഥയെ ഉൾപ്പെടെ ബാധിക്കുമെന്നും തുടർന്ന് ക്യൂബൻ ജനതയുടെ ജീവിത സാഹചര്യങ്ങളെയും സാരമായി ബാധിക്കുമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.
ഒബാമ പ്രസിഡന്റായിരുന്ന 2015 കാലയളവിൽ ക്യൂബയെ പട്ടികയിൽ നിന്നും നീക്കം ചെയ്തിരുന്നുവെങ്കിലും 2021ൽ ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് ക്യൂബയെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ ജോ ബൈഡൻ ഭരണകൂടം ക്യൂബയെ പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടുമില്ല.ക്യൂബ ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക, ഊർജ, മാനുഷിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം അമേരിക്കൻ നയവും കടുത്ത ഉപരോധവുമാണ്. ഉപരോധം തുടരുന്നത് ക്യൂബയിലെ ദാരിദ്ര്യത്തോടും പട്ടിണിയോടുമുള്ള പ്രതികരണമായാണെന്ന് ന്യായീകരിക്കുമ്പോഴും ഉപരോധത്തിന്റെ ലക്ഷ്യം ക്യൂബൻ ജനതയെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുകയാണെന്ന് അമേരിക്ക തന്നെ സമ്മതിക്കുന്നുണ്ട്. പ്രസിഡന്റ് ബൈഡൻ ക്യൂബയെ വിളിക്കുന്നത് പരാജയപ്പെട്ട രാജ്യമെന്നാണ്.
© Copyright 2024. All Rights Reserved