ഫീൽഡിങ്ങിനിടെ പരിക്കേറ്റതിനെ തുടർന്ന് കരീബിയൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. വെസ്റ്റിൻഡീസിന്റെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളാണ് ബ്രാവോ. ഒരു പ്രഫഷനൽ ക്രിക്കറ്റർ എന്ന നിലയിൽ 21 വർഷത്തെ അവിശ്വസനീയ യാത്രയാണ്. നിരവധി ഉയർച്ചകളുംചില താഴ്ചകളും അടങ്ങിയതാണത്. യാഥാർഥ്യത്തെ അഭിമുഖീകരിക്കേണ്ട സമയമാണിത്. ഓരോ ചുവടും നൂറുശതമാനം നൽകി. ശരീരത്തിന് ഇനി വേദനയും ആയാസവുമൊന്നും താങ്ങാൻ കഴിയില്ല. ടീമംഗങ്ങളെയോ ആരാധകരെയോ ഞാൻ പ്രതിനിധീകരിക്കുന്ന ടീമുകളെയോ നിരാശപ്പെടുത്തുന്ന ഒരു സ്ഥാനത്ത് എനിക്ക് തുടരാൻ കഴിയില്ല. അതിനാൽ ഹൃദയഭാരത്തോടെ കായികരംഗത്തു നിന്നും വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ചാംപ്യൻ വിട പറയുന്നു.'- ബ്രാവോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും 2021 ൽ വിരമിച്ച ബ്രാവോ, 582 മത്സരങ്ങളിൽ നിന്നായി രാജ്യത്തിനായി 631 വിക്കറ്റും 6970 റൺസും നേടിയിട്ടുണ്ട്. 2012ലും 2016ലും വെസ്റ്റിൻഡീസ് ട്വന്റി 20 ലോകകപ്പ് നേടുമ്പോൾ ബ്രാവോ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു. വിൻഡീസിനായി 40 ടെസ്റ്റിൽ 2200 റൺസും 86 വിക്കറ്റും നേടി. 164 ഏകദിനത്തിൽ 2968 റൺസും 199 വിക്കറ്റും സ്വന്തമാക്കി. 91 ട്വന്റി 20 മത്സരങ്ങളിൽ 1255 റൺസും 78 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ്, പാകിസ്താൻ സൂപ്പർ ലീഗ്, കരീബിയൻ പ്രീമിയർ ലീഗ്, ആസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗ് എന്നിവയിലും ബ്രാവോ തിളങ്ങി. ബ്രാവോ അടങ്ങിയ ടീം അഞ്ചുതവണയാണ് കരീബിയൻ പ്രീമിയർ ലീഗിൽ ജേതാക്കളായത്.
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ഡ്വെയ്ൻ ബ്രാവോയെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീം മെന്ററായി നിയമിച്ചു. ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി പോയ ഒഴിവിലാണ് 40 കാരനായ ബ്രാവോയുടെ നിയമനം. ടി 20 ലീഗുകളിൽ കെകെആർ ടീമുകളായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് (സിപിഎൽ), ലോസ് എഞ്ചൽസ് നൈറ്റ് റൈഡേഴ്‌സ് ( എംഎൽസി), അബുദാബി നൈറ്റ് റൈഡേഴ്‌സ് (ഐഎൽടി20) ടീമുകളുടെ ചുമതലയും വഹിക്കും. ഒന്നര പതിറ്റാണ്ടിലേറെയായി നീണ്ട ചെന്നൈ സൂപ്പർ കിങ്‌സ് ബന്ധം ഉപേക്ഷിച്ചാണ് ബ്രാവോ കൊൽക്കത്ത ടീമിനൊപ്പം ചേരുന്നത്.
© Copyright 2024. All Rights Reserved