ക്രിസ്തുമസ് ആഘോഷങ്ങൾക്ക് സൂക്ഷിച്ച് പണം ചെലവഴിക്കണമെന്ന് മുന്നറിയിപ്പ്; വീടുകൾ അലങ്കരിക്കുന്നത് വൈദ്യുത ബില്ലിൽ 508 പൗണ്ടിന്റെ വരെ വർദ്ധനവുണ്ടാക്കിയേക്കുമെന്നും മുന്നറിയിപ്പ്

13/12/23

കഴിഞ്ഞ വർഷം പലരും തങ്ങൾക്ക് താങ്ങാവുന്നതിനേക്കാൾ ഏറെ പണം ക്രിസ്തമസ് ആഘോഷങ്ങൾക്കായി വായ്പയെടുത്തു എന്ന ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു, ഈ സാഹചര്യത്തിൽ ഈവർഷത്തെ ക്രിസ്ത്മസ് ആഘോഷങ്ങൾക്കായുള്ള ചെലവുകൾ നിയന്ത്രിക്കണമെന്ന നിർദ്ദേശം നൽകുകയാണ് സാമ്പത്തിക വിദഗ്ധർ. സർവ്വേയിൽ പങ്കെടുത്തവരിൽ മൂന്നിലൊന്ന് പേരും പറഞ്ഞത്, ക്രിസ്ത്മസിനായി എടുത്ത വായ്പ തിരിച്ചടക്കാൻ ജൂൺ വരെ സമയമെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ്. ഏകദേശം 13 ശതമാനത്തോളം പേർ പറഞ്ഞത് കഴിഞ്ഞ വർഷത്തെ ക്രിസ്ത്മസിനായി എടുത്ത വായ്പ ഇപ്പോഴും തിരിച്ചടച്ചു കൊണ്ടിരിക്കുന്നു എന്നാണ്.

ബ്രിട്ടനിലെ ഏറ്റവും വലിയ ലൈഫ്, പെൻഷൻസ്, ഇൻവെസ്റ്റ്മെന്റ്, മ്യുച്ചൽ ഫണ്ട് സ്ഥാപനമായ റോയൽ ലണ്ടൻ നടത്തിയ പഠനത്തിൽ തെളിഞ്ഞത് 2022-ലെ ക്രിസ്ത്മസിനായി ശരാശരി 672 പൗണ്ട് ഒരു വ്യക്തി ചെലവഴിച്ചു എന്നാണ്. ഇത് 2021- ലെ ക്രിസ്മസിന് ചെലവഴിച്ചതിനെക്കാൾ 15 ശതമാനം കുറവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.ബില്ലുകളും, ഹൗസിംഗ് കോസ്റ്റും, ഭക്ഷണ ചെലവുകളും എല്ലാം വർദ്ധിച്ച ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ പ്രതിമാസം ശരാശരി 500 പൗണ്ട് ഈ വർഷത്തിൽ ചെലവഴിക്കേണ്ടതായി വരുന്നുണ്ട്. ഇത് കണക്കിലെടുക്കുമ്പോൾ ഈ വർഷത്തെ ക്രിസ്ത്മസ് ഏറെ കഠിനമായ ഒന്നായിരിക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.ആഘോഷങ്ങൾ മാത്രമല്ല, ക്രിസ്ത്മസ് കാലത്തെ അലങ്കാരങ്ങളും നിങ്ങളെ കടക്കെണിയിൽ ആക്കിയേക്കാം എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. വീടുകളുടെ പുറം ഭാഗവും ക്രിസ്ത്മസ് ട്രീയുമൊക്കെ അലങ്കാര വിളക്കുകളാൽ മോടി പിടിപ്പിക്കുമ്പോൾ ഓർക്കുണം, കേവലം ഒരു മാസത്തേക്ക് മാത്രം എനർജി ബി 508.01 പൗണ്ട് വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന്.നിങ്ങളുടെ വീട്ടിലെ അലങ്കാര വിളക്കുകൾ എത്രനേരം കത്തി നിൽക്കുന്നു, എത്ര ബൾബുകൾ ഉപയോഗിക്കുന്നു, എത്ര ദിവസം ഈ അലങ്കാരങ്ങൾ സൂക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ച് ഈ തുകയിൽ ഏറ്റക്കുറച്ചിലുകൾ വരാം. അതുകൊണ്ടു തന്നെ വിളക്കുകൾ തെളിയിക്കുന്നതിന് മുൻപ് അതിന് എത്ര ചെലവ് വരുമെന്ന് നോക്കണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു.നിങ്ങളുടെ ക്രിസ്ത്മസ് ട്രീയിൽ ഇലക്ട്രിക് വിളക്കുകൾ കൊണ്ട് അലങ്കരിച്ച് ദിവസം ആറ് മണിക്കൂർ ഓൺ ആക്കിയാൽ, ഒരു മാസത്തേക്ക് 4.01 പൗണ്ടിന്റെ അധിക ബിൽ ആയിരിക്കും ലഭിക്കുക. എന്നാൽ, ആറ് അലങ്കാരവിളക്കി ശൃംഖലകൾ കൂടി ഇതിനോട് ചേർത്ത് വീടിന്റെ പുറം ഭാഗം കൂടി അലങ്കരിക്കുമ്പോൾ ഈ അധിക ബിൽ തുക, നൂറുകളിലേക്ക് കടക്കും.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu