ജനങ്ങളോടുള്ള ക്രിസ്തുവിന്റെ പ്രതിബദ്ധത സഭയുടെയും പ്രതിബദ്ധതയാകണം.
നാനാജാതി മതസ്ഥരായ സകല ജനങ്ങളും പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട വരും പാവപ്പെട്ടവരും സഭയുടെ മുൻഗണനകളാണ്.സഭയ്ക്കൊരു സിനഡൽ സ്വഭാവമുണ്ട്, അത് കൂട്ടായ്മയുടെയും കൂട്ടുത്തരവാദിത്വത്തി ന്റെയും സ്വഭാവമാണ്.ജനങ്ങളുടെ പ്രശ്നങ്ങളിൽ ക്രിസ്തു കാണിച്ച പ്രതിബദ്ധതയും അവ പരിഹരിക്കാൻ എടുത്ത നിലപാടുകളും തന്നെയാണ് ഈ കാലഘട്ടത്തിലും സഭയുടെ ദൗത്യം.സുവിശേഷവത്കരണം എന്നത് ഈ ദൗത്യനിർവ്വഹണത്തിന്റെ ഭാഗമാകണം. സഭയുടെ അടിസ്ഥാനഘടകമായ കുടുംബങ്ങളിൽ മാതാപിതാക്കളെയും ദമ്പതികളെയും യുവജനങ്ങളെയും കുഞ്ഞുങ്ങളെയും വിശ്വാസത്തിൽ ചേർത്തുനിർത്താനും ഇടവകകളിലൂടെയും ഭക്തസംഘടനകളിലൂടെ യും രൂപതകളിലൂടെയുംസന്യാസസമൂഹങ്ങളിലൂ ടെയും ക്രിസ്തുവിന്റെ ഈ ദൗത്യം തുടരാനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ തിരിച്ചറിഞ്ഞു ഈ ദൗത്യനിർവ്വഹണത്തിൽ ഒന്നിച്ചു പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം.ജനങ്ങളുടെ പ്രശ്നങ്ങളിൽനിന്നും പ്രതിസന്ധികളിൽനിന്നും സഭയ്ക്ക് ഒരിക്കലും അകലം പാലിക്കുകസാധ്യമല്ല.അനുഭാവപൂർവ്വം എല്ലാവരെയും ചേർത്തുപിടിച്ച് കൂട്ടുത്തരവാദിത്വത്തോ ടുകൂടെ യാത്ര ചെയ്യണം.ചർച്ചകളിലും തീരുമാനങ്ങളിലും എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ച് സിനഡാലിറ്റിയോടുകൂടെ മുൻപോട്ട് പോകാൻ ഏഷ്യയിലെ മെത്രാന്മാരുടെ ഈസമ്മേളനം തീരുമാനിച്ചു.ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ വത്തിക്കാനിൽ 2023 ഒക്ടോബറിൽ ആരംഭിച്ച സിനഡാലിറ്റിയെക്കുറിച്ചു ള്ള സിനഡിന്റെ രണ്ടാമത് സമ്മേളനത്തിന് അനുബന്ധമായാണ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ പ്രതിനിധിസമ്മളനം സംഘടിപ്പിക്കപ്പെട്ടത്.ഏഷ്യൻ ബിഷപ്സിന്റെ 25-ഓളം വരുന്ന കോൺഫറൻസുകളെ പ്രതിനിധീകരിച്ച് കർദിനാൾമാരായ ഫിലിപ് നേരി, ഓസ്വാൾഡ് ഗ്രേഷ്യസ്, ചാൾസ് ബോ, തർസീസിയോ ഇസാവോ കികൂച്ചി, സെബാസ്റ്റ്യൻ ഫ്രാൻസിസ് എന്നീ കർദിനാൾമാരും സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവും സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തുമുൾപ്പെടെ 30- ഓളം പിതാക്കന്മാരാണ് ഈ പ്രതിനിധിസമ്മേളനത്തിൽ പങ്കെടുത്തത്.
© Copyright 2024. All Rights Reserved