ക്രിസ്മസ് രാത്രിയിൽ യുക്രൈന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ രംഗത്ത്. യുക്രൈനിലെ പവർ ഗ്രിഡിന് നേരെ ക്രിസ്മസ് രാത്രിയിൽ റഷ്യ നടത്തിയ ആക്രമണത്തെ 'അതിശക്തമായ അതിക്രമം' എന്നാണ് അമേരിക്കൻ പ്രസിഡൻറ് വിശേഷിപ്പിച്ചത്.
-------------------aud-------------------------------
യുക്രൈൻറെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് റഷ്യ, ക്രിസ്മസ് ദിനത്തിൽ 170 ലധികം മിസൈലുകളും ഡ്രോണുകളുമാണ് വിക്ഷേപിച്ചതെന്ന് ബൈഡൻ ചൂണ്ടികാട്ടി. ഈ സാഹചര്യത്തിൽ യുക്രൈന് നൽകുന്ന സൈനിക പിന്തുണ അമേരിക്ക വർധിപ്പിക്കുമെന്നും പ്രസിഡൻറ് വ്യക്തമാക്കി.യുക്രൈനോടുള്ള അമേരിക്കയുടെ ഉറച്ച പിന്തുണയും ബൈഡൻ ആവർത്തിച്ചു. യുക്രൈന് നൽകിവരുന്ന ആയുധ വിതരണം അമേരിക്കൻ പ്രതിരോധ വകുപ്പ് വർധിപ്പിക്കുമെന്നും പ്രസിഡൻറ് വിവരിച്ചു. റഷ്യയുടെ അതിശക്തമായ അതിക്രമത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം യുക്രൈനൊപ്പം നിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം അമേരിക്ക, യുക്രൈന് നൂറുകണക്കിന് വ്യോമ പ്രതിരോധ മിസൈലുകൾ നൽകിയതായും ആയുധ വിതരണം വർധിപ്പിക്കാൻ പ്രതിരോധ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ജോ ബൈഡൻ വ്യക്തമാക്കി .
© Copyright 2024. All Rights Reserved