ക്രിസ്മസ് അവധിക്കാലത്ത് റോഡുകളിലെ തിരക്ക് അനിയന്ത്രിതമാകുമെന്നും റോഡുകളിൽ നീണ്ട ബ്ലോക്കിന് സാധ്യതയുണ്ടെന്നും അതിനാൽ യാത്ര ആസൂത്രണം ചെയ്യണമെന്നും യുകെയിൽ ഉടനീളമുള്ള ഡ്രൈവർമാർക്ക് നിർദ്ദേശം. വാരാന്ത്യത്തിൽ പ്രത്യേകിച്ച് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 6 മണിക്കൂർ പ്രധാന റൂട്ടുകളിലെ യാത്ര ഒഴിവാക്കണമെന്നാണ് പൊതുവെ ഡ്രൈവർമാർക്ക് നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശം.
-------------------aud--------------------------------
ആർഎസിയും ട്രാൻസ്‌പോർട്ട് അനലിറ്റിക്‌സ് കമ്പനിയായ ഇന്റിക്സും 2013 മുതലുള്ള വിവരങ്ങളെ വിശകലനം ചെയ്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിക്കും രാത്രി 7 മണിക്കും ഇടയിലാണ് റോഡുകളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുക എന്നാണ് മുന്നറിയിപ്പ്.
M25, M3, M 1, M23 തുടങ്ങിയ പ്രധാന മോട്ടോർ വേകളിൽ എല്ലാം ദീർഘനേരം ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാകുമെന്നാണ് അറിയിപ്പിൽ പറയുന്നത്. ക്രിസ്മസ് രാവിൽ 3.8 മില്യൺ കാറുകൾ നിരത്തിലിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഈ വർഷം ക്രിസ്മസ് ബുധനാഴ്ച വരുന്നതിനാൽ വാരാന്ത്യങ്ങളിലെ തിരക്ക് നീണ്ടു നിൽക്കുമെന്ന് ആർഎസി വക്താവ് പറഞ്ഞു. തിരക്കുള്ള സമയം ഒഴിവാക്കി യാത്ര ചെയ്യുന്നതായിരിക്കും സമയത്തിന് എത്തിച്ചേരാനുള്ള മാർഗമെന്ന് ആർഎസി നിർദ്ദേശിക്കുന്നു.
© Copyright 2024. All Rights Reserved