മുന്‍ വര്‍ഷങ്ങളില്‍ കൊവിഡ് മഹാമാരിയെ കുറിച്ചുള്ള ആശങ്കകള്‍ നിലനിന്നപ്പോള്‍ വാക്സിന് എടുക്കാന്‍ ആളുകള്‍ സ്വയം സന്നദ്ധരായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ കൊവിഡ് ഇപ്പോള്‍ ഒരു പനിയും, ജലദോഷവുമായി അകന്ന് പോകുമെന്ന ധാരണ വ്യാപകമായതോടെ വാക്സിന് എടുക്കാന്‍ സന്നദ്ധരാകുന്നവരുടെ എണ്ണം കുറയുകയാണ്. ഇംഗ്ലണ്ടില്‍ 65നും, അതിനും മുകളില്‍ പ്രായമുള്ള 40 ശതമാനം ജനങ്ങളും വിന്ററില്‍ ഏര്‍പ്പെടുത്തിയ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ക്രിസ്മസ് സീസണ് അടുത്ത് വരവെ യോഗ്യരായ ആളുകള്‍ വാക്സിന് സ്വീകരിക്കാന്‍ മുന്നോട്ട് വരണമെന്ന് എന്‍എച്ച്എസ് ആവശ്യപ്പെട്ടു. 4.5 മില്ല്യണിലേറെ ജനങ്ങളാണ് ഇതിനകം കൊവിഡ് വാക്സിനും, ഫ്ളൂ വാക്സിനും സ്വീകരിച്ചിട്ടുള്ളതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. ഇത് പുതിയ റെക്കോര്‍ഡാണ്. 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 61.5% പേര് കൊവിഡിന് എതിരെ സുരക്ഷിതരാകാന്‍ തയ്യാറായിട്ടുണ്ടെങ്കിലും ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് ഇതിന്റെ ഭാഗമാകാന്‍ എന്‍എച്ച്എസ് പറയുന്നു.
കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഒന്നിച്ച് ചേരുന്ന ആഘോഷ സീസണ് വരികയാണ്. വാക്സിനെടുക്കുന്നതാണ് തണുപ്പേറിയ മാസങ്ങളില്‍ നിങ്ങളെയും, നിങ്ങളുടെ അരികിലുള്ളവരെയും സുരക്ഷിതരാക്കാന്‍ മികച്ച വഴി. ക്രിസ്മസ് മോശം ആരോഗ്യത്തില്‍ ആകാന്‍ ആരും ആഗ്രഹിക്കില്ല, വാക്സിനേഷന് & സ്ക്രീനിംഗ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡയറക്ടര്‍ സ്റ്റീവ് റസല്‍ ചൂണ്ടിക്കാണിച്ചു.
ബൂസ്റ്റര്‍ വാക്സിനെടുത്തവര്‍ കൊവിഡ് ബാധിച്ച് ആശുപത്രിയിലെത്താനുള്ള സാധ്യത 53% കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് തയ്യാറാകാതെ വന്നാല്‍ പൊതുവെ തിരക്കേറുന്ന വിന്റര്‍ സീസണില്‍ പ്രായമായ രോഗികളെ അധികമായി കൈകാര്യം ചെയ്ത് എന്‍എച്ച്എസ് വിയര്‍ക്കും.
© Copyright 2024. All Rights Reserved