ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ നേട്ടത്തിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽനാസറിന് വിജയം. ഖത്തർ ക്ലബായ അൽ ദുഹൈലിയെ മൂന്നിനെതിരെ നാല് ഗോളിനാണ് അൽനാസർ പരാജയപ്പെടുത്തിയത്. കളിയുടെ രണ്ടാം പകുതിയിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ.
ആൻഡേഴ്സന്റെയും സാദിയോ മാന്റെയും ഗോൾ നേട്ടത്തിൽ ഒന്നാം പകുതിയിൽ അൽനാസർ മേൽക്കോയ്മ നേടി. രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോയുടെ ഗോൾ അൽനാസറിന്റെ ലീഡ് വീണ്ടും ഉയർത്തി. എന്നാൽ അൽപസമയത്തിനകം രണ്ട് ഗോൾ ഖത്തർ ക്ലബ് തിരിച്ചടിച്ചു. ഇസ്മായിൽ മുഹമ്മദിന്റെയും അൽമോസ് അലിയുടെയും മികവിലായിരുന്നു അൽ ദുഹൈലിന്റെ ഗോളുകൾ.രണ്ട് ഗോളുമായി മത്സരത്തിലേക്ക് തിരിച്ചെത്തിയ അൽദുഹൈലിനെതിരെ ഒൻപത് മിനിറ്റിനുള്ളിൽ ക്രിസ്റ്റ്യാനോ തന്റെ രണ്ടാമത്തെ ഗോൾ നേടി. ഇതോടെ അൽനാസറിന്റെ ലീഡ് 4-2 ആയി. നാലാം ഗോളിന് ശേഷം ഉണർന്നുകളിച്ച അൽ ദൂഹൈലിക്കായി മൈക്കുൽ ഒലുംഹ ഒരു ഗോൾ കൂടി നേടിയെങ്കിലും വിജയം അൽനാസറിനൊപ്പം നിന്നു.
© Copyright 2025. All Rights Reserved