ഒമാൻ കടലിലൂടെ സഞ്ചരിക്കുന്ന യു.എസ് നാവിക സേന കപ്പലുകൾ ലക്ഷ്യംവെക്കാൻ ശേഷിയുള്ള ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഇറാൻ. 1000 കിലോമീറ്റർ ദൂരം സഞ്ചാരിക്കാൻ കഴിയുന്ന യുദ്ധക്കപ്പൽവേധ ഖാദർ-380 മിസൈലാണ് പരീക്ഷിച്ചത്.
-------------------aud--------------------------------
റേഡിയോ സിഗ്നലുകളെ പ്രതിരോധിക്കാൻ കഴിയുന്നതാണ് മിസൈലുകളെന്ന് റെവലൂഷനറി ഗാർഡിന്റെ നാവിക സേന വിഭാഗം തലവൻ ജനറൽ അലി റേസ തങ്സിരി പറഞ്ഞു. മധ്യ ഇറാനിൽനിന്ന് ഒമാൻ കടലിലേക്കാണ് മിസൈൽ വിക്ഷേപിച്ചത്.
ഭൂഗർഭ അറയിൽനിന്നും വിക്ഷേപിക്കാൻ കഴിയുന്ന മിസൈലിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. നൂറുകണക്കിന് ക്രൂയിസ് മിസൈലുകൾ സൂക്ഷിക്കാൻ കഴിയുന്ന ഭൂഗർഭ കേന്ദ്രം തെക്കൻ തീരമേഖലയിൽ തുറന്നതായി കഴിഞ്ഞ ദിവസം ഇറാന്റെ ഔദ്യോഗിക ചാനൽ അറിയിച്ചിരുന്നു.
© Copyright 2025. All Rights Reserved