വാഴ രണ്ടാം ലോകയുദ്ധത്തിൽ ജർമനി കൂട്ടക്കൊല ചെയ്ത ഏഴുനൂറിലേറെപ്പേരുടെ ഭൗതികാവശിഷ്‌ടങ്ങൾ പോളണ്ട് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പോളണ്ടിന്റെ വടക്കുഭാഗത്ത് 'മരണത്തിൻ്റെ താഴ്വര' എന്നറിയപ്പെടുന്ന പ്രദേശത്തെ കുഴിമാടങ്ങളിൽ 2021 മുതൽ 2024 വരെ കാലയളവിലാണ് 218 അഭയാർഥികളടക്കമുള്ള പോളിഷ് പൗരന്മാരുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇവരിൽ 120 പേരെ തിരിച്ചറിഞ്ഞു.
-------------------aud--------------------------------
ചോജ്നിസ് നഗരത്തിലെ ബസിലിക്കയിൽ നടന്ന അനുസ്മരണ ശുശ്രൂഷയ്ക്കുശേഷം 188 പേടകങ്ങളിലായാണ് ഭൗതികാവശിഷ്ടങ്ങൾ സംസ്‌കരിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുത്തു. കൊല്ലപ്പെട്ടവരുടെ കല്ലറകളിൽനിന്ന് ജർമൻ സൈനികർ ഉപയോഗിച്ച വെടിയുണ്ടകളും കണ്ടെത്തിയിരുന്നു..
© Copyright 2023. All Rights Reserved