പാലക്കാട് തുടർച്ചയായി മൂന്നാം തവണയാണ് എതിരില്ലാതെ മികച്ച നേട്ടം കരസ്ഥമാക്കിയത്. 168 പോയിന്റ് നേടിയ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. മലപ്പുറം 13 സ്വർണ്ണവും 22 വെള്ളിയും 20 വെങ്കലവും നേടി. കോഴിക്കോട് ജില്ല 95 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. പത്ത് സ്വർണ്ണവും ഏഴ് വെളളിയും 12 വെങ്കലവുമാണ് കോഴിക്കോട് നേടിയത്. 88 പോയിന്റോടെ എറണാകുളം നാലാം സ്ഥാനവും 59 പോയിന്റോടെ തിരുവനന്തപുരം അഞ്ചാം സ്ഥാനവും നേടി. ആതിഥേയരായ തൃശ്ശൂർ 25 പോയിന്റ് നേടി ഒമ്പതാം സ്ഥാനത്താണ്. മലപ്പുറം ജില്ലയിലെ ഐഡിയൽ ഇ എച്ച് എസ് എസ് കടക്കശ്ശേരി 57 പോയിന്റ് നേടി സ്കൂൾ തലത്തിൽ ഒന്നാമതായി. 46 പോയിന്റ് നേടിയ എറണാകുളം കോതമംഗലം മാർബേസിൽ എച്ച് എസ് എസ് രണ്ടാം സ്ഥാനവും 43 പോയിന്റുമായി പാലക്കാട് ജില്ലയിലെ കെ എച്ച് എസ് കുമരംപുത്തൂർ മൂന്നാം സ്ഥാനവും നേടി.
© Copyright 2025. All Rights Reserved