കൺസർവേറ്റീവ് പാർട്ടിയുടെ കൗൺസിൽ തെരഞ്ഞെടുപ്പിലെ തിരിച്ചടി പൊതു തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും. തിരിച്ചടിയിൽ നേതൃമാറ്റമുണ്ടാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അതിനുള്ള സാധ്യത വിരളമാകുകയാണ് . രണ്ട് എംപിമാർ മാത്രമാണ് നേതൃമാറ്റം ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ മാസങ്ങൾ മാത്രം അവശേഷിക്കേ നേതൃമാറ്റം വിഢിത്തമാണെന്നും വിലയിരുത്തലുണ്ട്.
-------------------aud--------------------------------
ടീസ് വാലീ മേയർ തെരഞ്ഞെടുപ്പിൽ ബെൻ ഹൗച്ചൻ വിജയിച്ചത് വിമത ഭീഷണിയ്ക്ക് തിരിച്ചടിയായി വോട്ടിൽ വൻ കുറവുണ്ടായെന്നത് പക്ഷെ ചർച്ചയാവുകയും ചെയ്തു.
മേയർ തെരഞ്ഞെടുപ്പിൽ മാത്രമല്ല, ചില കൗൺസിൽ സീറ്റുകളിലും ഇത്തരത്തിലുള്ള വ്യക്തിഗത പരിഗണനയിൽ വോട്ട് നൽകിയതായി റിപ്പോർട്ടുണ്ട്. പുതിയ സർക്കാരിന് ജനപ്രീതി കുറയുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു.
നിർണ്ണായക സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തിലാണ് ഋഷി സുനക് അധികാരത്തിലേറിയത്. അതിനാൽ തന്നെ ജനപ്രിയ തീരുമാനങ്ങൾക്ക് പകരം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പാക്കാനായിരുന്നു സർക്കാർ ശ്രമം. ടാക്‌സ് വർദ്ധനവുൾപ്പെടെ തീരുമാനങ്ങൾ ജനങ്ങളിൽ നീരസമുണ്ടാക്കിയിട്ടുണ്ട്. ഇതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കി.
© Copyright 2023. All Rights Reserved