കൗൺസിൽ ഭവനങ്ങളിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് ഈ വീടുകൾ വാങ്ങുന്നതിന് നൽകിയിരുന്ന അവകാശങ്ങൾക്ക് നിയന്ത്രണം വരുമെന്ന് ഉപപ്രധാനമന്ത്രിയും, ഹൗസിംഗ് സെക്രട്ടറിയുമായ ആഞ്ചെല റെയ്നർ. ഈ വീടുകൾ ഡിസ്കൗണ്ടിൽ വാങ്ങാൻ കഴിയുന്നവരുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനുള്ള കൺസൾട്ടേഷനുകൾ ആരംഭിക്കുമെന്ന് ഹൗസിംഗ് സെക്രട്ടറി വ്യക്തമാക്കി. കൗൺസിൽ വീടുകൾ വാങ്ങുന്നത് ബുദ്ധിമുട്ടുള്ള കാര്യമാക്കി മാറ്റിക്കൊണ്ടാണ് മന്ത്രിമാർ സോഷ്യൽ ഹൗസിംഗ് സ്റ്റോക്ക് നിലനിർത്താനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കിയത്.
-------------------aud--------------------------------
സോഷ്യൽ റെന്റൽ ഹോമുകളുടെ ലഭ്യത കുറച്ചെന്ന് റെയ്നർ അവകാശപ്പെടുന്നു. 'പകരം വീടുകൾ ലഭ്യമാക്കുന്നതിന് മുൻപ് കൂടുതൽ വിൽപ്പന നടക്കുന്നത് ഹൗസിംഗ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്', റെയ്നർ പറയുന്നു.
റെയ്നർ തന്റെ കൗൺസിൽ ഭവനം അഞ്ചക്ക ലാഭത്തിൽ മറിച്ചുവിൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഭാവിയിൽ വാടകക്കാർ ഈ സൗകര്യം ആസ്വദിക്കേണ്ടെന്നാണ് ഇവർ വാദിക്കുന്നത്. സ്കീമിന് കീഴിൽ അപേക്ഷിക്കാൻ മൂന്ന് വർഷമെങ്കിലും ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരിക്കണമെന്ന നിബന്ധന വർദ്ധിപ്പിക്കാനാണ് റെയ്നറുടെ നീക്കം. കൂടാതെ പുതുതായി നിർമ്മിക്കുന്ന സോഷ്യൽ ഹോമുകൾ വാങ്ങുന്നതിനും വിലക്ക് വരും.
© Copyright 2024. All Rights Reserved