കർദിനാൾ റോബർട്ട് ‌പ്രെവോസ്ത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട പാത

10/05/25

കർദിനാൾ റോബർട്ട് പ്രെവോസ‌ിൽനിന്ന് ലിയോ പതിനാലാമൻ മാർപാപ്പയിലേക്കുള്ള ദൂരം കോൺക്ലേവിൻ്റെ 2 ദിവസത്തിനിടെയാണ് ഇല്ലാതായതെന്നു കരുതാൻ കാരണങ്ങളില്ല. ഫ്രാൻസിസ് പാപ്പയിൽനിന്ന് ഏതൊക്കെ ദിശകളിൽ എത്രദൂരം പോകാമെന്ന് ആലോചിച്ച കർദിനാൾമാരിൽ പലരുടെയും മനസ്സിൽ കർദിനാൾ പ്രവോസ്ത‌ിന്റെ പേര് ഉണ്ടായിരുന്നുവെന്നു വ്യക്‌തം. ഫ്രാൻസിസ് പാപ്പയുടെ മനസ്സു നേരത്തെതന്നെ മന്ത്രിച്ചതും ആ പേരായിരിക്കാം. കർദിനാൾ പിയറെ പരോളിൻ അല്ലെങ്കിൽ കർദിനാൾ ലൂയി അന്റോണിയോ ടാഗ് എന്നാണ് അടുത്ത പാപ്പയാരെന്ന ചോദ്യത്തിന് ആദ്യ ദിവസങ്ങളിൽ വത്തിക്കാനിൽ പലരും നൽകിയ ഉത്തരം. ഇറ്റലിക്കാരനായ കർദിനാൾ പരോളിന് വത്തിക്കാനിലുള്ള പ്രാധാന്യവും കർദിനാൾ ടാഗ്‌ളെയുടെ 'ഫ്രാൻസിസ് പാപ്പ ടച്ച് ഉള ജനകീയതയും ശ്രദ്ധേയമായിരുന്നു.

എന്നാൽ, ഇറ്റലിക്കാരായ 2 കർദിനാൾ മാർകൂടി സാധ്യതാപട്ടികയിലേക്കു വന്നപ്പോൾ കർദിനാൾ പരോളിന്റെ സാധ്യത കുറഞ്ഞുവെന്നും യുഎസ്, യൂറോപ്യൻ കർദിനാൾമാർ ഒത്തുതീർപ്പു സാധ്യമാകുന്ന പേരിലേക്ക് എത്തുന്നുവെന്നും വിലയിരുത്തലുണ്ടായി. കർദിനാൾ ടാഗ്ളെയിലേക്ക് എത്തുന്നത് തികഞ്ഞ പാരമ്പര്യവാദികളായ കർദിനാൾമാർ താൽപര്യപ്പെടുന്നില്ലെന്നതിൻ്റെ സൂചനകളും വന്നു. കോൺക്ലേവിനു മുൻപുള്ള ദിവസങ്ങളിൽ യൂഎസിൽനിന്നുള്ള ചില കർദിനാൾമാരുൾപ്പെടെ നടത്തിയ അത്താഴചർച്ചകളിൽ കർദിനാൾ പ്രെവോസ്ത‌ിന്റെ പേരു കടന്നുവന്നതിനെ പഴയ മാനദണ്ഡങ്ങൾ വച്ചാണെങ്കിൽ അസ്വാഭാവികം എന്നു പറയാം.

യുഎസ് പ്രസിഡന്റിനു പുറമെ, യുഎസിൽനിന്നു തന്നെ മറ്റൊരാൾ ലോകനേതാവായി വരുന്നത് ഉചിതമല്ലെന്നു കർദിനാൾമാർ നിലപാടെടുക്കുമെന്നാണു പലരും വാദിച്ചത്. എന്നാൽ, കർദിനാൾ പ്രവോസ്തിനെ 'അമേരിക്കക്കാരൻ' എന്ന കള്ളിയിൽ പെടുത്താൻ പലരും താൽപര്യപ്പെട്ടില്ലെന്നു വ്യക്ത‌ം. ഫ്രാൻസിസ് പാപ്പയുടെയും ബനഡിക്ട് പതിനാറാമൻ പാപ്പയുടെയും ശൈലികൾ ചേരുന്ന വ്യക്തിത്വമെന്നാണ് ലിയോ പതിനാലാമൻ പാപ്പയ്ക്കുള്ള വിശേഷണം. സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലേക്കു വന്നപ്പോൾ അണിഞ്ഞ നിറമുള്ള മേലങ്കിയിൽ ബനഡിക്ട‌് പാപ്പയുടെ സാന്നിധ്യം കണ്ടവരുണ്ട്; സ്വീകരിച്ച പേരിലും പറഞ്ഞ വാക്കുകളിലും ഫ്രാൻസിസ് പാപ്പയുടെയും

പരിസ്ഥിതി സംരക്ഷണം, അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്ന‌ങ്ങൾ, പുനർവിവാഹിതർക്കു ദിവ്യകാരുണ്യം നൽകൽ, വനിതകൾക്ക് ഡീക്കൻ പട്ടം നൽകൽ തുടങ്ങിയവയിൽ ഫ്രാൻസിസ് പാപ്പയുടെ നിലപാടിനൊപ്പമായിരുന്നു കർദിനാൾ പ്രൈവോസ‌്. കാലാവസ്‌ഥാ വ്യതിയാനത്തിന്റെ വിഷയത്തിൽ, സഭ വാക്കുകളിൽനിന്നു പ്രവൃത്തിയിലേക്കു മാറേണ്ട സമയമായെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്; യുഎസിലാണു താൻ വളർന്നതെങ്കിലും സ്പെയിനിലും ഫ്രാൻസിലുംനിന്നുള്ള കുടിയേറ്റക്കാരുടെ പിൻമുറക്കാരനാണെന്നും എടുത്തുപറഞ്ഞിട്ടുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu