പഠനത്തിനും ജോലിയ്ക്കുമായി ബ്രിട്ടനിലെത്തുന്നവരുടെ എണ്ണം കുറയുന്നു. കർശന വിസ നിയമങ്ങൾ മൂലം ഹെൽത്ത് കെയർ വർക്കർ വിസയിൽ കുറവുണ്ടായത് പ്രധാന കാരണമാണ്.
-------------------aud--------------------------------
കുടിയേറ്റ പ്രതിസന്ധി പരിഹരിക്കാൻ കൊണ്ടുവന്ന കർശന വിസ നിയമങ്ങൾ വിദേശ വിദ്യാർത്ഥികളുടെ വരവ് കുറയ്ക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ നവംബറിൽ 4100 സ്‌കിൽ വിസ അപേക്ഷ ഹോം ഓഫീസിന് കിട്ടി. 2022 ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറവ്. കഴിഞ്ഞ വർഷം നവംബറിൽ ലഭിച്ചതിനേക്കാൾ രണ്ടായിരത്തോളം അപേക്ഷകളുടെ കുറവ് ആണത് .
കെട്ടിട നിർമ്മാണത്തിനായി വിദേശ തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. ഏതായാലും പല ആരോഗ്യ നിർമ്മാണ മേഖലകളിൽ ജീവനക്കാരുടെ ക്ഷാമം ഇനിയും രൂക്ഷമാകാനിടയുണ്ട്. കുടിയേറ്റ നിയന്ത്രണം കൊണ്ടുവരുമ്പോൾ തന്നെ തൊഴിലാളി ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ പല മേഖലകളിലും പ്രവർത്തനം താളം തെറ്റും.
© Copyright 2025. All Rights Reserved