ഖത്തർ തലസ്ഥാനത്ത് പ്രവാസികൾ നൽകിയ സ്വീകരണത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച രാത്രിയാണ് മോദി ദോഹയിൽ എത്തിയത്. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ഖത്തർ സന്ദർശനമാണിത്. 2016 ജൂണിലായിരുന്നു മോദിയുടെ ആദ്യ സന്ദർശനം.
ദോഹയിൽ ലഭിച്ചത് അസാധാരമായ സ്വീകരണമായിരുന്നു. ഇന്ത്യൻ പ്രവാസികളോട് നന്ദിയെന്ന് മോദി എക്‌സിൽ കുറിച്ചു. ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ദ്വിദിന സന്ദർശനത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായും പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ അൽതാനിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. വ്യാപാരം, നിക്ഷേപം, ഊർജം, ധനകാര്യം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് ഫലപ്രദമായ ചർച്ചകൾ നടത്തിയതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖത്തർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-ഖത്തർ സൗഹൃദം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെ കുറിച്ച് ചർച്ച ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു. ചാരവൃത്തി ആരോപിച്ച് 18 മാസത്തോളം തടങ്കൽ കേന്ദ്രത്തിൽ തടവിൽ കഴിഞ്ഞിരുന്ന എട്ട് നാവിക സേനാംഗങ്ങളെ ഖത്തർ അടുത്തിടെ മോചിപ്പിച്ചിരുന്നു. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമായി കണക്കാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോദിയുടെ ഖത്തർ സന്ദർശനം.
© Copyright 2025. All Rights Reserved