ഖോ ഖോ ലോകകപ്പിൽ ദക്ഷിണകൊറിയയെ നിലംപരിശാക്കി ഇന്ത്യൻ വനിതകൾ. ടൂർണമെൻറിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ 175-18 നാണ് ഇന്ത്യൻ വനിതകൾ ദക്ഷിണ കൊറിയയെ തകർത്തുവിട്ടത്.
-------------------aud------------------------------
ടോസ് നേടിയ ഇന്ത്യ ഡിഫൻഡ് ചെയ്യാനാണ് തീരുമാനിച്ചത്. ഇന്ത്യക്കായി ചൈത്രയും ക്യാപ്റ്റൻ പ്രിയങ്ക ഇംഗിളും മീരുവുമാണ് തുടങ്ങിവെച്ചത്. എന്നാൽ ഇന്ത്യൻ ഡിഫൻഡേഴ്സിനെ തൊടാൻ പോലുമാകാതെ ദക്ഷിണ കൊറിയ വെള്ളം കുടിച്ചു. കളി തുടങ്ങി ഒരു മിനിറ്റിനുശേഷം ചൈത്രയെ പിടിച്ചാണ് ദക്ഷിണ കൊറിയ അക്കൗണ്ട് തുറന്നത്. എന്നാൽ ചൈത്ര മൂന്നരമിനിറ്റോളം പിടികൊടുക്കാതെ പിടിച്ചുനിന്ന് കൊറിയയുടെ നില പരുങ്ങലിലാക്കി. മാഗിയും നസ്രീൻ ഷെയ്ഖും റോഷ്മ റാത്തോഡുമാണ് ഇന്ത്യക്കായി പിന്നീട് ഡിഫൻഡ് ചെയ്യാനായി ഇറങ്ങിയത്. പിന്നീട് ഓരോ റൗണ്ടിലും ലീഡുയർത്തിയ ഇന്ത്യൻ വനിതകൾ ദക്ഷിണ കൊറിയക്ക് ഒന്ന് പൊരുതി നോക്കാൻ പോലും അവസരം നൽകാതെയാണ് ആധികാരിക വിജയം സ്വന്തമാക്കിയത്.
© Copyright 2025. All Rights Reserved