രാജ്യത്തിൻ്റെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയുടെ പരീക്ഷണത്തിൽ നിർണായകമായ ദൗത്യം പരീക്ഷിച്ച് ഐ.എസ്.ആർ.ഒ. ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള പേടകത്തിനെ കടലിൽ നിന്ന് വീണ്ടെടുക്കുന്ന രീതിയാണ് പരീക്ഷിച്ചത്. ഇത് വിജയകരമായെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. ഗഗൻയാൻ ദൗത്യത്തിലെ നിർണായക കടമ്പയാണ് ഇതിലൂടെ ഐ.എസ്.ആർ.ഒ. മറികടന്നിരിക്കുന്നത്.
-------------------aud----------------------------
ബഹിരാകാശ യാത്രികരെ വഹിക്കുന്ന ക്രൂ മോഡ്യൂൾ പേടകത്തിന്റ പരീക്ഷണമായിരുന്നു ഐ.എസ്.ആർ.ഒ. നടത്തിയത്. ബഹിരാകാശ യാത്രികരുമായി കടലിൽ പതിക്കുന്ന തരത്തിലാണ് ക്രൂ മോഡ്യൂൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കടലിൽ പതിക്കുന്ന പേടകത്തെ അവിടെനിന്ന് വളരെ പെട്ടെന്ന് വീണ്ടെടുത്ത് തീരത്തെത്തിക്കാനുള്ള നടപടികളാണ് പരീക്ഷിച്ച് നോക്കിയത്. ഡിസംബർ ആറിന് വിശാഖപട്ടണം തീരത്തോട് ചേർന്നാണ് പരീക്ഷണം നടത്തിയത്. നാവികസേനയുടെ സഹായത്തോടെയായിരുന്നു പരീക്ഷണം.
© Copyright 2024. All Rights Reserved