ഗഗൻയാൻ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യത്തിനായി റോക്കറ്റ് നിർമാണം തുടങ്ങി. പദ്ധതിയുടെ പരീക്ഷണ വിക്ഷേപണം അടുത്തമാസം. ശ്രീഹരിക്കോട്ടയിൽ റോക്കറ്റിന്റെ കൂട്ടിയോജിപ്പിക്കൽ തുടങ്ങി. ഇന്ന് രാവിലെ 8.45ഓടെയാണ് ജോലികൾ തുടങ്ങിയത്. ദൗത്യം വിജയിച്ചാൽ അടുത്തവർഷം അവസാനം ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കും.
-----------------------------
സോളിഡ് മോട്ടോറുകളുടെ ഏകോപനമാണ് ശ്രീഹരിക്കോട്ടയിൽ നടക്കുന്നത്. ലിക്വിഡ് എഞ്ചിൻ മോട്ടോർ സ്പേസ് സെന്ററിൽ തയാറാണ്. ക്രൂ മൊഡ്യൂളിന്റെയും സർവീസ് മൊഡ്യൂളിന്റെയും നിർമാണം തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിലും ബംഗളൂരു യു ആർ റാവു സ്പേസ് സെന്ററിലുമായി പുരോഗമിക്കുകയായണ്. 2014 ഡിസംബർ 18-ന് നടത്തിയ എൽവിഎം3/ കെയർ മിഷന്റെ പത്താം വാർഷികമാണ്. ഗഗൻയാൻ ദൗത്യത്തിന്റെ മുൻഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന ദൗത്യമായിരുന്നു എൽവിഎം3. 2014ലെ ദൗത്യത്തിൽ 3,775 കിലോഗ്രാം ഭാരമുള്ള എൽവിഎം3-എക്‌സ് ക്രൂ മൊഡ്യൂളിനെ 126 കിലോമീറ്റർ സബോർബിറ്റൽ ഉയരത്തിലെത്തിക്കുകയും പിന്നീട് നിയന്ത്രിതമായി ബംഗാൾ ഉൾക്കടലിൽ തിരിച്ചിറക്കുകയും ചെയ്തിരുന്നു.
© Copyright 2024. All Rights Reserved