തിരുവനന്തപുരം: റൂട്ട് റാഷണലൈസേഷൻ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ നടപ്പിലാക്കി തുടങ്ങിയതിന് പിന്നാലെ ഇതിന് മികച്ച പ്രതികരണം. ഇതുകൊണ്ട് തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരു ദിവസം 3,29,831 രൂപ 03 പൈസയോളം ലഭിക്കാൻ കഴിയുന്നുവെന്നാണ് കണക്കുകള്‍ നൽകുന്ന സൂചന.
ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം ഒരു ദിവസത്തെ ലാഭം 2,85,837 രൂപ 43 പൈസയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.വകുപ്പ് മന്ത്രിയായി കെബി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്ത ശേഷമാണ് ഈ മാറ്റങ്ങൾ നിലവിൽ വരുത്തിയത്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ അഞ്ചു ക്ലസ്‌റ്ററുകളിലായുള്ള 20 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസർമാരുമായും കെഎസ്ആർടിസി മാനേജിംഗ് ഡയറക്‌ടർ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഓപ്പറേഷൻസ് എന്നിവരുമായും നടത്തിയ യോഗങ്ങളിലാണ് റൂട്ട് റാഷണലൈസേഷൻ എന്ന നിർദ്ദേശം മുന്നോട്ടുവച്ചത്.
© Copyright 2023. All Rights Reserved