35% ശമ്പളവർദ്ധനവാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നത്. എന്നാൽ ഈ ആവശ്യം ന്യായീകരിക്കാൻ കഴിയാത്തതാണെന്ന് മന്ത്രിമാർ വിശദീകരിക്കുന്നു. ജൂനിയർ ഡോക്ടർമാർ സമരവുമായി മുന്നോട്ട് പോകുന്നതിൽ നിരാശയുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിൻസ് പറഞ്ഞു. ഈ സമരങ്ങൾ എൻഎച്ച്എസിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം നിസ്സാരമാക്കരുത്. അതിനാൽ സമരങ്ങൾ പിൻവലിക്കണമെന്ന് ബിഎംഎയോട് ആവശ്യപ്പെടുകയാണ്', അവർ പറഞ്ഞു. മാന്യമായ ഓഫർ മുന്നോട്ട് വെച്ച് ഗവൺമെന്റിന് സമരങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നാണ് ബിഎംഎ ജൂനിയർ ഡോക്ടർ നേതാക്കളായ ഡോ. റോബർട്ട് ലോറൻസണും, ഡോ. വിവേക് തൃവേദിയും പ്രതികരിക്കുന്നത്.
മൂന്നിൽ രണ്ട് ജൂനിയർ ഡോക്ടർമാരും ബിഎംഎ അംഗങ്ങളാണ്. സീനിയർ ഡോക്ടർമാരെ എമർജൻസി കെയറിലേക്ക് മാറ്റുന്നതോടെ ആശുപത്രി സേവനങ്ങളിൽ കൂടുതൽ തടസ്സങ്ങൾ നേരിടും. ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ പതിവ് പോലെ 999ൽ വിളിക്കാനാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് ഉപദേശിക്കുന്നത്. എന്നിരുന്നാലും മറ്റെല്ലാ കാര്യങ്ങൾക്കുമായി 111ൽ വിളിക്കാനും നിർദ്ദേശിക്കുന്നു.
© Copyright 2023. All Rights Reserved