ഗസ്സയെ സംബന്ധിക്കുന്ന ഡോണാൾഡ് ട്രംപിന്റെ എ.ഐ വിഡിയോക്കെതിരെ പ്രതിഷേധം ശക്തം. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ ട്രംപ് പങ്കുവെച്ച വിഡിയോക്കെതിരെയാണ് വിമർശനം. ഗസ 2025 ഇനിയെന്ത് എന്ന ടൈറ്റിലിലുള്ള വിഡിയോക്കെതിരെയാണ് വിമർശനം ശക്തമാവുന്നത്.
-------------------aud-------------------------------
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം ട്രംപ് കോക്ടെയിൽ കുടിക്കുന്നതും ആഡംബര യോട്ടുകളും ഇലോൺ മസ്കുമെല്ലാം വന്ന് പോകുന്നതാണ് എ.ഐ വിഡിയോ. നേരത്തെ ഗസ്സയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വിനോദസഞ്ചാര കേന്ദ്രമായാൽ ഗസ്സ എത് രൂപത്തിലാവും ഉണ്ടാവുക എന്നാണ് വിഡിയോയിൽ കാണിക്കുന്നത്. എന്നാൽ, വിഡിയോക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ഹമാസ് തന്നെ വിഡിയോക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി. ഹമാസ് പോളിറ്റ്ബ്യൂറോ അംഗം ബാസേം നയീമാണ് വിഡിയോയെ വിമർശിച്ച് പ്രതികരണം നടത്തിയത്.നിർഭാഗ്യവശാൽ ട്രംപ് വീണ്ടും ജനങ്ങളുടെ സംസ്കാരത്തേയും താൽപര്യങ്ങളേും പരിഗണിക്കാതെയുള്ള ആശയങ്ങൾ മുന്നോട്ട് വെക്കുകയാണെന്ന് ഹമാസ് വക്താവ് പറഞ്ഞു.
ഗസ്സ പുനർനിർമ്മിക്കപ്പെടുന്നതും, സാമ്പത്തികമായി പുനരുജ്ജീവിപ്പിക്കപ്പെടുന്നതും കുട്ടികൾക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാവുന്നതുമായ ഒരു ദിവസത്തിനായാണ് ഗസ്സയിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാൽ, വലിയൊരു ജയിലിനുള്ളിൽ അതൊരിക്കലും യാഥാർഥ്യമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അജ്ഞാത സ്രോതസുകളില്‍ നിന്ന് വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരെ അജ്ഞാത സ്രോതസുകളില്‍ നിന്നും വാര്‍ത്ത നല്‍കുന്ന വ്യക്തികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. പത്രപ്രവര്‍ത്തകന്‍ മൈക്കല്‍ വുള്‍ഫിന്‍റെ ഓള്‍ ഓര്‍ നത്തിങ്: ഹൗ ട്രംപ് റീക്യാപ്ചേര്‍ഡ് അമേരിക്ക' എന്ന പുസ്തകം പുറത്തിറങ്ങി വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ട്രംപിന്‍റെ പുതിയ നീക്കം.
© Copyright 2024. All Rights Reserved