മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരും ഗാന്ധി സ്മാരകത്തിൽ ആദരവ് അർപ്പിച്ചു.
'ഗാന്ധിജിയുടെ ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന് ആദരവ് അർപ്പിക്കുന്നു. നമ്മുടെ രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ എല്ലാവർക്കും ആദരാഞ്ജലികൾ. അവരുടെ ത്യാഗങ്ങൾ ജനങ്ങളെ സേവിക്കാനും അവരുടെ കാഴ്ചപ്പാടുകൾ നിറവേറ്റാനും നമ്മെ പ്രേരിപ്പിക്കുന്നു'- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. കൂടാതെ മഹാത്മഗാന്ധിയുടെ ഉദ്ധരണികൾ ഏഴുതിച്ചേർത്ത തന്റെ സ്വകാര്യ ഡയറിയുടെ പേജുകളും മോദി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു.
© Copyright 2024. All Rights Reserved