ഒ ഐ സി സി (യു കെ)- യുടെ ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാഘോഷം തീർത്തും വ്യത്യസ്തമായി ഒരു ദിവസത്തെ 'സേവനദിനം' ആയി ആചരിച്ചു. ഒ ഐ സി സി (യു കെ) മാഞ്ചസ്റ്റർ റീജിയൻ നേതൃത്വം നൽകിയ സേവന ദിനാചാരണത്തിൽ പ്രവർത്തകർ ബോൾട്ടൻ കൗൺസിലുമായി ചേർന്നു ബോൾട്ടനിലെ മാലിന്യം നിറഞ്ഞ തെരുവുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
-------------------aud--------------------------------
മഹാത്മാ ഗാന്ധിയുടെ ഛായചിത്രത്തിൽ പ്രവർത്തകർ പുഷ്പാർചന നടത്തി. ഗാന്ധിസ്മൃതി സംഗമവും, മധുരവിതരണവും സംഘടിപ്പിച്ചു. ബോൾട്ടനിൽ സംഘടിപ്പിച്ച ശ്രമദാന പ്രവർത്തനങ്ങൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉൽഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് സോണി ചാക്കോ അധ്യക്ഷത വഹിച്ചു, ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവും പ്രോഗ്രാം കോർഡിനേറ്ററുമായ റോമി കുര്യാക്കോസ് പരിപാടികൾക്ക് നേതൃത്വം നൽകി.
ഒഐസിസി (യു കെ) നാഷണൽ / റീജിയണൽ കമ്മിറ്റി ഭാരവാഹികൾ, മാഞ്ചസ്റ്ററിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയ വനിതാ - യുവജന പ്രവർത്തകർ, ബോൾട്ടനിലെ ഗ്രീൻ പാർട്ടി പ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ ഉൾപ്പടെ നിരവധി പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ഗാന്ധി ജയന്തിയോനുബന്ധിച്ചു ഒരു മലയാളി സംഘടനയുടെ നേതൃത്വത്തിൽ യു കെയിൽ ആദ്യമായാണ് ഇത്തരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ബേബി ലൂക്കോസ്, ഫിലിപ്പ് കൊച്ചിട്ടി, ജിപ്സൺ ജോർജ്, ജേക്കബ് വർഗീസ്, ബൈജു പോൾ, ഫ്രബിൻ ഫ്രാൻസിസ്, രഞ്ജിത്ത് കുമാർ, ആൽജിൻ, റീന റോമി, ബിന്ദു രാജു, ഷിനാസ്, ഋഷികേശ്, അഖിൽ തുടങ്ങിയവർ ശുചീകരണ പ്രവർത്തങ്ങളുടെ ഭാഗമായി.
© Copyright 2024. All Rights Reserved