ഗാന്ധി ജയന്തി ദിനത്തിൽ ഒഐസിസി (യുകെ) മാഞ്ചസ്റ്റർ റീജിയൻ പ്രവർത്തകർ ബോൾട്ടൻ കൗൺസിലുമായി ചേർന്നു ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഒഐസിസി യു കെ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, വൈസ് പ്രസിഡന്റും നോർത്ത് വെസ്റ്റ് മാഞ്ചസ്റ്റർ റീജിയൻ പ്രസിഡന്റുമായ സോണി ചാക്കൊ തുടങ്ങിയവർ നേതൃത്വം നൽകും.
-------------------aud--------------------------------
ശ്രമദാനത്തിന്റെ ഭാഗമായി മാലിന്യം നിറഞ്ഞ തെരുവുകൾ പ്രവർത്തകർ വൃത്തിയാക്കും. ഗാന്ധി ജയന്തി ദിവസം സേവന വാരമായി നാട്ടിൽ കൊണ്ടാടുക സാധാരണമെങ്കിലും യു കെയിൽ ഇത്തരത്തിലുള്ള വ്യത്യസ്തമായ പ്രവർത്തനങ്ങൾ വിരളവും പുതുമയുമാണ്.
സമൂഹ നന്മയ്ക്കുതകുന്ന പ്രവർത്തനങ്ങളിൽ ഇറങ്ങി ചെല്ലുവാൻ ഒഐസിസി (യു കെ) യുടെ എല്ലാ റീജിയൻ / യൂണിറ്റ് കമ്മിറ്റികളും മുന്നിട്ടിറങ്ങുന്നതിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഒഐസിസി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അഭ്യർത്ഥ ത്തിച്ചു..
© Copyright 2024. All Rights Reserved